Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയ്യാറെന്ന് സിദ്ധരാമയ്യ; ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്

ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയ്യാറെന്ന് സിദ്ധരാമയ്യ; ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്

ബംഗളൂരു: ദലിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത് വിഭാഗത്തിൽപ്പെട്ട ഒരാളെ കോൺഗ്രസ് മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കിൽ വഴിമാറി കൊടുക്കാൻ താൻ തയാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കിൽ പാർട്ടി തീരുമാനത്തെ എതിർക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ദലിത് വിഭാഗത്തിൽ നിന്ന് ഒരാളെ കർണാടക മുഖ്യമന്ത്രിയാക്കുമോയെന്ന് ചോദിച്ചിരുന്നു. ഇതിനോടാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

നേരത്തെ എക്‌സിറ്റ്‌പോളുകൾ വെറും വിനോദമാണെന്നും പ്രവർത്തകരോട് വിശ്രമിക്കാനും സിദ്ധരാമയ്യ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദലിത് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തും സിദ്ധരാമയ്യ രംഗത്തെത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP