Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിഷ്‌കളങ്കനായ വ്യക്തിയെ കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണം'; കർണാടക സർക്കാറിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ

'നിഷ്‌കളങ്കനായ വ്യക്തിയെ കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണം'; കർണാടക സർക്കാറിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടക സർക്കാറിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെ കുറിച്ച് മോദി വാചാലനാകുന്നതിൽ സന്തോഷമുണ്ട്. നിഷ്‌കളങ്കനായ വ്യക്തിയെ കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

സിദ്ധരാമയ്യുടെ ട്വീറ്റിന്റെ പൂർണരൂപം

അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനാകുന്നതിൽ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തെ #WalktheTalk- ലേക്ക് ക്ഷണിക്കുകയാണ്. തുടക്കത്തിന് വേണ്ടി ചില കാര്യങ്ങൾ

1.ലോക്പാൽ നടപ്പിലാക്കുന്നത് ?
2.ജഡ്ജി ലോയയുടെ മരണത്തിലുള്ള അന്വേഷണം ?
3.ജയ്ഷായുടെ കമ്ബനിയുടെ ലാഭ വർധനവ് ?
4. കളങ്കമില്ലാത്ത ഒരു വ്യക്തിയെ നിങ്ങളുടെ മുഖ്യമന്ത്രിയായി കർണാടകയിൽ നിയമിക്കുന്നത് ?

തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നരേന്ദ്ര മോദിയെ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഉയർന്ന വിശ്വാസ്യതയുള്ള വ്യക്തിയാണെന്നും കർണാടക സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാറിന്റെ നാളുകൾ എണ്ണപ്പെട്ടു. അഴിമതിയെ ലളിതവൽകരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പ്രധാനമന്ത്രി പദത്തിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. സ്വയം മഹത്വവൽക്കരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ധാരമയ്യ ആരോപിച്ചിരുന്നു.

സിദ്ധരാമയ്യയുടേത് 'പത്ത് ശതമാനം സർക്കാരാണെന്ന്' മോദി ഞായാറാഴ്ച പരിഹസിച്ചിരുന്നു. എല്ലാ പദ്ധതികൾക്കും സർക്കാർ 10 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്. കമീഷൻ നൽകാതെ ഒരു പ്രവൃത്തിയും കർണാടകത്തിൽ സാധ്യമല്ലെന്നും മോദി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP