Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവജ്യോത് സിങ് സിദ്ദു ആം ആദ്മിയിൽ ചേർന്നേക്കുമെന്ന് സൂചന; നീക്കം വരാനിരിക്കുന്ന നിയമസഭാ പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; സ്വാഗതം ചെയ്ത് അരവിന്ദ് കേജ്രിവാൾ

നവജ്യോത് സിങ് സിദ്ദു ആം ആദ്മിയിൽ ചേർന്നേക്കുമെന്ന് സൂചന; നീക്കം വരാനിരിക്കുന്ന നിയമസഭാ പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; സ്വാഗതം ചെയ്ത് അരവിന്ദ് കേജ്രിവാൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുന്നവെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ബലം വയ്ക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേജ്രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സിദ്ദു ആംആദ്മിയിലേക്ക് എന്ന വാർത്ത പുറത്തെത്തിയത്. എന്നാൽ കേജ്രിവാൾ ഇതിന് കൂടുതൽ രാഷ്ട്രീയ വിശദീകരണം നൽകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപും എഎപി സിദ്ദുവുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ആ നീക്കം നിലച്ചു. 2017ൽ കോൺഗ്രസിൽ ചേരുന്നതിന് മുൻപായിരുന്നു ഇത്. പിന്നീട് പഞ്ചാബ് കാബിനറ്റ് മന്ത്രിയായിരുന്നു സിദ്ദു. പിന്നീട് പാർട്ടിയിലെ തർക്കങ്ങളെ തുടർന്ന് രാജിവച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി സിദ്ദു നേരത്തെ ചർച്ച നടത്തിയിരുന്നു. ശേഷമാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP