Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർതാർപുർ ഇടനാഴിയിൽ പ്രശംസ ഏറ്റുവാങ്ങിയ നവജ്യോതി സിദ്ദുവിനെ വിവാദത്തിലാഴ്‌ത്തി ഖലിസ്ഥാൻ നേതാവിനൊപ്പമുള്ള ചിത്രം; പഞ്ചാബ് മന്ത്രിക്ക് തീവ്രവാദി നേതാവുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

കർതാർപുർ ഇടനാഴിയിൽ പ്രശംസ ഏറ്റുവാങ്ങിയ നവജ്യോതി സിദ്ദുവിനെ വിവാദത്തിലാഴ്‌ത്തി ഖലിസ്ഥാൻ നേതാവിനൊപ്പമുള്ള ചിത്രം; പഞ്ചാബ് മന്ത്രിക്ക് തീവ്രവാദി നേതാവുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുള്ള കർതാർപുർ ഇടനാഴി ഉദ്ഘാടന വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രശംസ ആവോളം ഏറ്റുവാങ്ങിയ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു മറ്റൊരു വിവാദത്തിൽ. ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഗോപാൽ സിങ് ചൗളയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സിദ്ദു പുലിവാലു പിടിച്ചിരിക്കുന്നത്. ഗോപാൽ സിങ് ചൗള തന്നെയാണ് സിദ്ദുവുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സിഖുകാരുടെ രണ്ട് പ്രധാന ആരാധാനാലയങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള, അതിർത്തികളില്ലാത്ത കർതാർപുർ ഇടനാഴി ഉദ്ഘാടനവേളയിൽ ഖലിസ്ഥാൻ നേതാവ് ഗോപാൽ സിങ് ചൗളയെ ക്ഷണിച്ചതിന്റെ വിശദീകരണം പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പാഞ്ചാബ് മന്ത്രിക്കൊപ്പം ഗോപാൽ സിങ് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്റെ സഹോദരനൊപ്പം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഗോപാൽസിങ് ചിത്രം പുറത്തു വിട്ടത്.

ഇന്ത്യ കൊടുംഭീകരനായി കരുതുന്ന ആളാണ് ഗോപാൽ സിങ് ചൗള. സിക്ക് ജനതയ്ക്ക് പ്രത്യേകമൊരു രാഷ്ട്രം വേണമെന്നു വാദിക്കുന്ന വ്യക്തിയാണിദ്ദേഹം. സിദ്ദുവുമൊത്തുള്ള ഗോപാൽ സിംഗിന്റെ ചിത്രം ഫേസ്‌ബുക്കിൽ വന്നയുടൻ തന്നെ ഇതു ഏറെ വൈറൽ ആകുകയായിരുന്നു. പാക്കിസ്ഥാൻ സിഖ് ഗുരുദ്വാര പാർബന്ധക് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനവും ഗോപാൽസിങ് വഹിക്കുന്നുണ്ട്. മൂന്നു പേരുടെ മരണത്തിനിടയാക്കിയ അമൃത്സറിലെ നിരങ്കാരി ഭവനിലെ ഗ്രനേഡ് ആക്രമണത്തിൽ ചൗളയ്ക്കുള്ള പങ്ക് പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. ലഹോറിലെ ഗുരുദ്വാരയിൽ ഇന്ത്യൻ നയതന്ത്രജ്ഞർസന്ദർശനം നടത്തുന്നതിൽ നിന്ന് ചൗള തടഞ്ഞതായും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP