Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തി ഭേദിച്ച് മതസൗഹാർദ്ദം; സിഖുകാരുടെ രണ്ട് പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് ഇടനാഴി വരുന്നു; അഞ്ച് നൂറ്റാണ്ടിന് ശേഷം മഹാത്ഭുതമാവാൻ ഒരുങ്ങി സിഖ് തീർത്ഥാടക ഇടനാഴി

അതിർത്തി ഭേദിച്ച് മതസൗഹാർദ്ദം; സിഖുകാരുടെ രണ്ട് പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് ഇടനാഴി വരുന്നു; അഞ്ച് നൂറ്റാണ്ടിന് ശേഷം മഹാത്ഭുതമാവാൻ ഒരുങ്ങി സിഖ് തീർത്ഥാടക ഇടനാഴി

ന്യൂഡൽഹി: അതിർത്തി ഭേദിച്ച് ഇന്ത്യാ പാക് മതസൗഹാർദത്തിന് വഴി ഒരുങ്ങുന്നു. പഞ്ചാബിലെ കർതാർപുർ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് സിഖ് തീർത്ഥാടക ഇടനാഴി പണിയാൻ ഒരുങ്ങുകയാണ്. സിഖുകാരുടെ രണ്ട് പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി ഇന്ത്യയുെ പാക്കിസ്ഥാനും ചേർ്ന്ന് സിഖ് ഇടനാഴി പണിയാൻ ഒരുങ്ങുമ്പോൾ അത് അഞ്ച് നൂറ്റാണ്ടിനു ശേഷം സംഭവിക്കുന്ന അത്ഭുതമായി മാറുകയാണ്,

പഞ്ചാബിലെ കർതാർപുർ അതിർത്തിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് സിഖ് തീർത്ഥാടക ഇടനാഴി തീർക്കാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 26 നു രാഷ്ട്രപതി റാം നാഥ് കോവിന്ദും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യയും അറിയിച്ചു. പാക്ക് ഭാഗത്തെ ഇടനാഴിയുടെ നിർമ്മാണം 28നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിവയ്ക്കും.

സിഖുകാരുടെ രണ്ട് പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി, അതിർത്തികളില്ലാത്ത ഇടനാഴി എന്ന ആശയം സജീവമായിട്ടു കുറച്ചു നാളായി. വിഷയം വീണ്ടും ജനശ്രദ്ധയിലെത്തിച്ചതു പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത അദ്ദേഹം 2 വിവാദങ്ങൾക്കു തിരികൊളുത്തി. പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വായെ ആശ്ലേഷിച്ചതിന്റെ പേരിലായിരുന്നു ആദ്യത്തേത്. പാക്ക് ഭാഗത്തു സിഖ് ഇടനാഴി തീർക്കാൻ തയാറാണെന്നു ജനറൽ പറഞ്ഞെന്നു വെളിപ്പെടുത്തിയതിന്റെ പേരിൽ രണ്ടാമത്തേതും.

പഞ്ചാബ് മുഖ്യമന്ത്രി അമ്രീന്ദർ സിങ് സിദ്ദുവിനെ തള്ളിപ്പറഞ്ഞെങ്കിലും അധികം വൈകാതെ സിഖ് ഇടനാഴിക്കു വേണ്ടി പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ഇടനാഴിയുടെ ക്രെഡിറ്റ് പാക്കിസ്ഥാനു കിട്ടാതിരിക്കുകയെന്ന താൽപര്യം കേന്ദ്ര സർക്കാരിനുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗം ഇടനാഴി നിർമ്മാണം പ്രഖ്യാപിച്ചതങ്ങനെയാണ്. തങ്ങൾക്കു പണ്ടേ സമ്മതമെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP