Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിംഗപ്പൂർ ഡിസൈൻ വരക്കും; ജപ്പാൻ നിർമ്മാണത്തിന് നേതൃത്വം നൽകും; ആന്ധ്രയുടെ പുതിയ തലസ്ഥാനം ലോകത്തെ ഏറ്റവും മികച്ച നഗരമാക്കും

സിംഗപ്പൂർ ഡിസൈൻ വരക്കും; ജപ്പാൻ നിർമ്മാണത്തിന് നേതൃത്വം നൽകും; ആന്ധ്രയുടെ പുതിയ തലസ്ഥാനം ലോകത്തെ ഏറ്റവും മികച്ച നഗരമാക്കും

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് തെലുങ്കാനയും സീമാന്ധ്രയുമായി മാറിയത് അടുത്തകാലത്താണ്. തെലുങ്കാനയ്ക്കും സീമാന്ധ്രയ്ക്കും ഹൈദരാബാദാണ് നിലവിൽ തലസ്ഥാനം. അത് മറിക്കൊടുത്തേ പറ്റൂവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറിയാം. സീമാന്ധ്രാ മേഖലയ്ക്ക് ആന്ധ്രാപ്രദേശ് എന്ന് പേരുപയോഗിക്കുമെങ്കിലും തലസ്ഥാനം പോകുന്ന അവസ്ഥ. അതുകൊണ്ട് തന്നെ പുതിയ തലസ്ഥാനത്തിന് പ്രൗഡി കുറയാൻ പാടില്ലെന്ന് ചന്ദ്രബാബുനായിഡുവിന് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ തലസ്ഥാന നിർമ്മിതിക്ക് സിംഗപ്പൂരിനെ കൊണ്ട് വരികെയാണ് ചന്ദ്രബാബു നായിഡു.

വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയിൽ തലസ്ഥാനം നിർമ്മിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അത് ലോകോത്തരമാകും. ഹൈദരബാദിനെ എല്ലാ അർത്ഥത്തിലും തോൽപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി പുതിയ തലസ്ഥാനത്തെ ലോകോത്തരമാക്കുന്നതിന് സിംഗപ്പൂരുമായി ആന്ധ്രാ സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. ജപ്പാൻ സഹായത്തോടെയാകും പണിയുക. 30000 ഏക്കറിൽ ഒരു ല്ക്ഷം കോടി രൂപ ചെലവിട്ടാകും നിർമ്മാണം.

തലസ്ഥാന നഗരത്തിന്റൈ മാസ്റ്റർ പ്‌ളാൻ ആറു മാസത്തിനകം തയ്യാറാവുമെന്നും തുടർന്ന് വിശാലമായ പ്രവർത്തന പദ്ധതി തയ്യാറാക്കുമെന്നും സിംഗപ്പൂർ ആഭ്യന്തരകാര്യ മന്ത്രി എസ്. ഈശ്വരനുമായുള്ള ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു അറിയിച്ചു. രണ്ട് സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

ധാരണാപത്രത്തിലെ തുടർ നടപടികൾക്കായി ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നൽകാനും തീരുമാനിച്ചു. സിംഗപ്പൂർ സർക്കാരും വിവിധ കമ്പനികളും സംഘടനകളും പദ്ധതിയിൽ പങ്കാളികളാകുമെന്നും പദ്ധതിക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ഭൂമിയും മറ്റ് സൗകര്യങ്ങളും വിട്ടുനൽകുകയും ചെയ്യുമെന്നും മുഖ്യമന്ത്രി നായിഡു വ്യക്തമാക്കി. ജപ്പാനിസ് സഹകരണത്തോടെ നിർമ്മാണത്തിനും പദ്ധതിയായിട്ടുണ്ട്. തന്റെ ജപ്പാൻ സന്ദർശനത്തിനിടെ ഇതിനുള്ള വിശദ ചർച്ചകൾ നടന്നതായും നായിഡു അറിയിച്ചു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി തലസ്ഥാന നഗരത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP