Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം; മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി കോൺഗ്രസ് വക്താവ്

ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം; മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി കോൺഗ്രസ് വക്താവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാലക്കാട് ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയ്ക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് വക്താവും എംപിയുമായ അഭിഷേക് സിങ്വി. ' ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നാണ് സിങ്വി പ്രതികരിച്ചത്. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ പ്രചാരണങ്ങൾക്ക് മറുപടി നൽകിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം.

പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിലാണ് ഭക്ഷണ സാധനത്തിൽ വെച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരിക്കേറ്റ ആന ചെരിഞ്ഞത്. ഇത് മലപ്പുറത്താണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. മലപ്പുറം അക്രമികളുടെ ജില്ലയാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർ വ്യാജ പ്രചാരണത്തിൽ പങ്കാളികളായി. ഇതിന് പിന്നാലെയാണ് ഇവർക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്.

പാലക്കാട് മണ്ണാർക്കാട് ആന ചെരിഞ്ഞ സംഭവത്തിൽ സംഘടിതമായ ക്യാമ്പയിൻ ദേശീയ തലത്തിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. കോവിഡ് പ്രതിരോധത്തിൽ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യാജപ്രചരണത്തിന് തയാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നപടികൾ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP