Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പപ്പുമോൻ എന്ന് വിളിക്കുന്നത് ശരിയല്ല; രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തൻ; മോദി തരംഗത്തിന് മങ്ങലേറ്റു; ജനങ്ങൾ മനസുവച്ചാൽ ആരെയും പപ്പുവാക്കാമെന്നും ശിവസേന

പപ്പുമോൻ എന്ന് വിളിക്കുന്നത് ശരിയല്ല; രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തൻ; മോദി തരംഗത്തിന് മങ്ങലേറ്റു; ജനങ്ങൾ മനസുവച്ചാൽ ആരെയും പപ്പുവാക്കാമെന്നും ശിവസേന

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ: ബിജെപിയോടുള്ള അസ്വാരസ്യം തുറന്ന് പ്രകടിപ്പിച്ച് ശിവസേന വീണ്ടും രംഗത്തെത്തി. രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് ശിവസനേ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പപ്പു എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദി തരംഗം ആഞ്ഞടിച്ചിരുന്നു. എന്നാൽ, അതിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു. ജിഎസ്ടി നടപ്പാക്കിയതിനെതിരെ ഗുജറാത്തിൽ നടന്ന മാർച്ചുകൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ജിഎസ്ടിയുടെ പ്രത്യാഘാതവും ജനങ്ങൾക്കുള്ള അതൃപ്തിയും ഗുജറാത്തിൽ ഡിസംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിനോദ് താവഡെയും ചർച്ചയിൽ പങ്കെടുത്തു.

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ജനങ്ങൾ മനസുവച്ചാൽ ആരെയും പപ്പുവാക്കാൻ സാധിക്കുമെന്ന് റാവത്ത് പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ശിവസേന എംപിയുടെ പ്രസ്താവന.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. എന്നാൽ, ശിവസേനയുടെ മുഖപത്രമായ സാംനയിലൂടെ തുടർച്ചയായ വിമർശനങ്ങളാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ അവർ ഉന്നയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP