Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാൻബാക്‌സിയുടെ ഉടമകളായ മൽവിന്ദർ സിങും സഹോദരൻ ശിവിന്ദർ സിങും പൊലീസ് കസ്റ്റഡിയിൽ; അറസ്റ്റിന് വഴിയൊരുക്കിയത് 2397 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്; ശതകോടീശ്വരന്മാരായ സിങ്ങ് സഹോദരന്മാർ കുരുക്കിലാകുമ്പോൾ

റാൻബാക്‌സിയുടെ ഉടമകളായ മൽവിന്ദർ സിങും സഹോദരൻ ശിവിന്ദർ സിങും പൊലീസ് കസ്റ്റഡിയിൽ; അറസ്റ്റിന് വഴിയൊരുക്കിയത് 2397 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്; ശതകോടീശ്വരന്മാരായ സിങ്ങ് സഹോദരന്മാർ കുരുക്കിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് അറസ്റ്റിലായ ഫോർട്ടിസ് ഹെൽത്ത്‌കെയർ മുൻ പ്രമോട്ടർമാരായ മൽവിന്ദർ സിങ്, സഹോദരൻ ശിവിന്ദർ സിങ്, റെലിഗെയർ എന്റർപ്രൈസസ് മുൻ ചെയർമാൻ സുനിൽ ഗോധ്വാനി, കവി അറോറ, അനിൽ സക്‌സേന എന്നിവരെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. റാൻബാക്‌സിയുടെ മുൻ ഉടമകളിലൊരാണ് ശിവിന്ദർ സിങ്. ഇരുവർക്കുമെതിരെ റെലിഗെയർ ഫിൻവെസ്റ്റ് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ആർഇഎൽ സഹോദരസ്ഥാപനമായ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡ് (ആർഎഫ്എൽ) പ്രമോട്ടർമാരായിരിക്കെ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് മൽവിന്ദറും ശിവിന്ദറും അവരുടെ മറ്റു കമ്പനികളിൽ നിക്ഷേപിച്ച് കമ്പനിക്കു 2,397 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആർഎഫ്എല്ലിൽ ഉന്നത പദവികൾ വഹിച്ചിരുന്നവരാണ് അറോറയും സക്‌സേനയും. ഇതേസമയം, ആർഎഫ്എൽ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൽവിന്ദർ നൽകിയ ഹർജിയിൽ പൊലീസിനു നോട്ടിസ് അയയ്ക്കുന്ന കാര്യത്തിൽ ഡൽഹി ഹൈക്കോടതി തീരുമാനം മാറ്റിവച്ചു. വ്യാഴാഴ്ച അറസ്റ്റിലാവുന്നതിന് തൊട്ടു മുൻപാണ് മൽവിന്ദർ ഹർജി നൽകിയത്. ഇതിനിടെ, ഡെയ്ചി റാൻബക്‌സി കേസിൽ ആർഎച്ച്‌സി ഹോൾഡിങ്‌സ് പ്രമോട്ടർമാരായ മൽവിന്ദറിനും ശിവിന്ദറിനും പണമൊന്നും നൽകാനില്ലെന്ന് വ്യക്തമാക്കി രാധാ സോമി സത്‌സംഗ് ബിയാസ് തലവൻ ഗുരീന്ദർ സിങ് ധില്ലൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

റാൻബക്‌സി വിലയ്ക്കു വാങ്ങിയ ജപ്പാൻ കമ്പനി ഡെയ്ചി സാംഖ്യോയ്ക്ക് ആർബിട്രേഷൻ കോടതി വിധിച്ച 3500 കോടി രൂപ 30 ദിവസത്തിനുള്ളിൽ ഡൽഹി ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിന്റെ പേരിൽ നിക്ഷേപിക്കാൻ ആർഎച്ച്‌സി ഹോൾഡിങ്‌സിനോടും ധില്ലൻ കുടുംബത്തോടും കഴിഞ്ഞ മാസം കോടതി ആവശ്യപ്പെട്ടിരുന്നു. പണം നൽകാനുണ്ടെന്ന ആർഎച്ച്‌സി ഹോൾഡിങ്‌സിന്റെ അവകാശവാദം ശരിയല്ലെന്ന് ധില്ലൻ പറയുന്നു. കോടതി ഇരു കക്ഷികളുടെയും പ്രതികരണം തേടി. മെയ്‌ മാസം മുതൽ ഇവർക്കെതിരെ അന്വേഷണം നടക്കുകയാണ്. വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇവർക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റാൻബാക്‌സിയെ 2008ൽ ജപ്പാൻ ആസ്ഥാനമായ ഡയ്കി സാൻകോയ്ക്ക് വിറ്റിരുന്നു. വസ്തുതകൾ മറച്ചുവെച്ച് വിൽപന നടത്തിയതിന്റെ പേരിൽ ഡയ്കി സാൻകോ നൽകിയ കേസിൽ ഇവർ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പുർ കോടതി വിധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP