Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പിൽ രാഹുലിനോട് തോറ്റിട്ടും അമേഠിയിൽ സമ്പൂർണ ഡിജിറ്റൽ ഗ്രാമം സൃഷ്ടിക്കാൻ സ്മൃതിയുടെ പദ്ധതി; ഡിജിറ്റൽ ഗ്രാമം പദ്ധതിയിലൂടെ മണ്ഡലത്തിൽ ചുവടുറപ്പിക്കാനുള്ള സ്മൃതിയുടെ തന്ത്രമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ വീണ്ടും മത്സരിക്കുമെന്നും സൂചന; പദ്ധതി പ്രകാരം സൗജന്യ വൈഫൈ വഴി 15 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ വരെ ഉപയോഗിക്കാം

തിരഞ്ഞെടുപ്പിൽ രാഹുലിനോട് തോറ്റിട്ടും അമേഠിയിൽ സമ്പൂർണ ഡിജിറ്റൽ ഗ്രാമം സൃഷ്ടിക്കാൻ സ്മൃതിയുടെ പദ്ധതി; ഡിജിറ്റൽ ഗ്രാമം പദ്ധതിയിലൂടെ മണ്ഡലത്തിൽ ചുവടുറപ്പിക്കാനുള്ള സ്മൃതിയുടെ തന്ത്രമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ വീണ്ടും മത്സരിക്കുമെന്നും സൂചന; പദ്ധതി പ്രകാരം സൗജന്യ വൈഫൈ വഴി 15 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ വരെ ഉപയോഗിക്കാം

മറുനാടൻ ഡെസ്‌ക്‌

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വീണ്ടും തിരഞ്ഞെടുപ്പ് പോരിനൊരുങ്ങുകയാണ് സ്മൃതി ഇറാനി എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന്റെ ഭാഗമായാണ് രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ ഒരു ഗ്രാമം സമ്പൂർണമായി ഡിജിറ്റൽ വത്കരിക്കാൻ സ്മൃതി ഇറാനി ഒരുങ്ങുന്നത്. അമേഠി മണ്ഡലത്തിലെ പിൻഡാറ താക്കൂർ ഗ്രാമത്തെ ഡിജിറ്റൽ ഗ്രാമമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനോടു തോറ്റിട്ടും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി സ്മൃതി ഇറാനി അമേഠിയിൽ സാന്നിധ്യമുറപ്പിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് 'ഡിജിറ്റൽ ഗ്രാമം' പദ്ധതി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടത്. ഇത്തവണയും സ്മൃതി അമേഠിയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള കളമൊരുക്കുന്നതിന്റെ ഭാഗമാണ് ഡിജിറ്റൽ ഗ്രാമം പദ്ധതി. ഒറ്റ ക്ലിക്കിൽ 200ൽ അധികം സർക്കാർ സേവനങ്ങൾ ലഭ്യമാകുമെന്നതാണു സവിശേഷത.

സൗജന്യ വൈഫൈയിലൂടെ 15 ദിവസത്തേക്ക് രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിനു മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ തുകയ്ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചു. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ നിരന്തരം സന്ദർശിക്കാനും പദ്ധതികൾ ആവിഷ്‌കരിക്കാനും സ്മൃതി ഇറാനി ശ്രദ്ധിക്കുന്നുണ്ട്. പോസ്റ്റ് ഓഫിസുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്ന 'ഡിജിറ്റൽ ഇന്ത്യ ബാങ്കിങ് സർവീസ്' പദ്ധതിയും അമേഠിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP