Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കഴിഞ്ഞ അഞ്ചു കൊല്ലം പ്രധാനമന്ത്രിയെ നിരന്തരമായി ആക്രമിക്കുന്നതായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പരിപാടി; അപമാനവും കുത്തുവാക്കുകളും സഹിക്കുകയായിരുന്നു അദ്ദേഹം'; ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയ എല്ലാ പൗരന്മാർക്കും നന്ദിയെന്ന് സ്മൃതി ഇറാനിയുടെ ട്വീറ്റ്

'കഴിഞ്ഞ അഞ്ചു കൊല്ലം പ്രധാനമന്ത്രിയെ നിരന്തരമായി ആക്രമിക്കുന്നതായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പരിപാടി; അപമാനവും കുത്തുവാക്കുകളും സഹിക്കുകയായിരുന്നു അദ്ദേഹം'; ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയ എല്ലാ പൗരന്മാർക്കും നന്ദിയെന്ന് സ്മൃതി ഇറാനിയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് രാജ്യത്തെ പൗരന്മാർക്ക് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷം നിരന്തരമായി അക്രമിക്കുകയായിരുന്നെന്നും അവരിൽ നിന്നും ഒരുപാട് കുത്തുവാക്കുകളും അപമാനവും അദ്ദേഹം സഹിച്ചുവെന്നും സ്മൃതി പറഞ്ഞു.

എൻഡിഎ സർക്കാരിന് എല്ലാ പിന്തുണയും നൽകിയ ജനങ്ങൾക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുന്നുവെന്നും സ്മൃതി കൂട്ടിച്ചേർത്തു. രാജ്യം ഭിന്നിപ്പിക്കപ്പെടുമെന്ന് മുറവിളി കൂട്ടിയ ആൾക്കാർക്കെതിരെ ശക്തമായി നിലയുറപ്പിച്ച, ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയ എല്ലാ പൗരന്മാർക്കും തന്റെ ഹൃദയപൂർവമായ നന്ദി അറിയിക്കുന്നുവെന്നും അവർ ട്വിറ്ററിൽ കുറിച്ചിരുന്നു.

പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവർത്തകരെയും അവരുടെ കുടുംബത്തേയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും ട്വിറ്ററിൽ സ്മൃതി ഇറാനി കുറിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP