Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എടുത്തുചാട്ടത്തിന് നൽകേണ്ടി വന്നത് വലിയ വില; ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തെ വിവാദത്തിലാക്കിയ സ്മൃതി ഇറാനിക്ക് സ്ഥാനചലനം; വാർത്താവിതരണ വകുപ്പിന്റെ ചുമതല രാജ്യവർദ്ധൻ സിങ് റാത്തോഡിന്; സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പ് മാത്രം; അൽഫോൻസ് കണ്ണന്താനത്തിന് ഐടി ആൻഡ് ഇലക്ട്രോണിക്‌സ് വകുപ്പ് നഷ്ടമായി; അരുൺ ജെയ്റ്റ്ലി വിശ്രമത്തിലായതിനാൽ ധനമന്ത്രാലയത്തിന്റെ ചുമതല കൂടി പീയൂഷ് ഗോയലിന്; കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

എടുത്തുചാട്ടത്തിന് നൽകേണ്ടി വന്നത് വലിയ വില; ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തെ വിവാദത്തിലാക്കിയ സ്മൃതി ഇറാനിക്ക് സ്ഥാനചലനം; വാർത്താവിതരണ വകുപ്പിന്റെ ചുമതല രാജ്യവർദ്ധൻ സിങ് റാത്തോഡിന്; സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പ് മാത്രം; അൽഫോൻസ് കണ്ണന്താനത്തിന് ഐടി ആൻഡ് ഇലക്ട്രോണിക്‌സ് വകുപ്പ് നഷ്ടമായി; അരുൺ ജെയ്റ്റ്ലി വിശ്രമത്തിലായതിനാൽ ധനമന്ത്രാലയത്തിന്റെ ചുമതല കൂടി പീയൂഷ് ഗോയലിന്; കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാർത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് സ്മൃതി ഇറാനിയെ മാറ്റി. രാജ്യവർദ്ധസിങ് റാത്തോഡിന് പകരം ചുമതല നൽകും. പീയൂഷ് ഗോയലിന് റെയിൽവെ മന്ത്രാലയത്തിന് പുറമേ ധനവകുപ്പിന്റെ ചുമതല കൂടി നൽകി. ധനമന്ത്രി അരുൺ ജെയ്റ്റ്ലി വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ധനവകുപ്പ് പീയൂഷ് ഗോയലിന് നൽകുന്നത്. സ്മൃതി ഇറാനിക്ക് വാർത്താ വിതരണ മന്ത്രാലയം നഷ്ടമാകുന്നത് ദേശീയ അവാർഡ് ദാനത്തിലെ വിവാദത്തിനെ തുടർന്നാണ്.

കേരളത്തിൽ നിന്നുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ ചുമതലയിലും മാറ്റം വന്നിട്ടുണ്ട്.ഐടി ആൻഡ് ഇലക്രോണിക്‌സ് വകുപ്പിന്റെ ചുമതല എടുത്തുകളഞ്ഞു. ടൂറിസം വകുപ്പിന്റെ ചുമതല മാത്രമായിരിക്കും കണ്ണന്താനത്തിന് ഉണ്ടാവുക

ദേശീയ സിനിമാ അവാർഡിൽ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വാർത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാൽ അവാർഡ് ജേതാക്കളിൽ നിന്ന് ഇക്കാര്യം മറച്ചുവച്ചു. ഇതുമൂലം രാഷ്ട്രപതി വിവാദത്തിൽ പെടുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രിയോട് തന്റെ അതൃപ്തി രാഷ്ട്രപതി അറിയിക്കുകയും ചെയ്തു. ഇത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഴ്ചയായി വിലയിരുത്തി. അവാർഡ് ദാനം വിവാദത്തിലാക്കിയ മന്ത്രിയെ കർണ്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മാറ്റാത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്മൃതി ഇറാനിയെ മാറ്റുകയും ചെയ്തു.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ കൊണ്ടു വന്ന ചട്ടവും വിവാദമായിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതിന്റെ മറപിടിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്ര സർക്കാർ നീക്കം ഏറെ വിവാദമാവുകയും ചെയ്തു. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം കൊണ്ടുവന്ന വിവാദ ഉത്തരവ് പ്രതിഷേധത്തെതുടർന്ന് പിൻവലിച്ചിരുന്നു. പ്രധാനമന്ത്രി ഇടപെട്ടാണ് ഉത്തരവ് പിൻവലിപ്പിച്ചതെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുമ്പാകെ മാത്രമേ മാധ്യമങ്ങൾ മറുപടി പറയേണ്ടതുള്ളൂവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തു.

ഇതിന് പിന്നിലും സ്മൃതി ഇറാനിയുടെ എടുത്തുചാട്ടമായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളിൽ വരുന്ന വാർത്ത വ്യാജമെന്ന് ബോധ്യപ്പെട്ടാൽ റിപ്പോർട്ടർക്ക് സർക്കാർ നൽകുന്ന അക്രഡിറ്റേഷൻ(അംഗീകാരം) തടഞ്ഞുവെക്കാനോ പിൻവലിക്കാനോ വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് അധികാരമുണ്ടെന്നായിരുന്നു ഉത്തരവിലെ പരാമർശം. പി.ഐ.ബി അക്രഡിറ്റേഷൻ മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP