Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്റെ കുട്ടികൾ ഇവരാണ് എന്റെ ജീവിതം, മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമേഠിയിലെ താരം; ജൈന്റ് കില്ലറിന്റെ ചിത്രം ഏറ്റെടുത്ത് പാർട്ടി പ്രവർത്തകരും ആരാധകരും

എന്റെ കുട്ടികൾ ഇവരാണ് എന്റെ ജീവിതം, മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമേഠിയിലെ താരം; ജൈന്റ് കില്ലറിന്റെ ചിത്രം ഏറ്റെടുത്ത് പാർട്ടി പ്രവർത്തകരും ആരാധകരും

മറുനാടൻ ഡെസ്‌ക്‌

അമേഠിയിലെ ചരിത്രവിജയത്തോടെ രാജ്യം മുഴുവൻ ചർച്ചയായിരിക്കുകയാണ് സ്മൃതി ഇറാനി. 42 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ കൊടി നാട്ടിയതോടെ ബിജെപിയിൽ തന്നെ ജൈന്റ് കില്ലറെന്ന വിളിപ്പേരിന് അർഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തിൽ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുൽ ഗാന്ധിയെ മലർത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്.

ജനപ്രതിനിധി എന്ന നിലയിൽ തന്റെ കടമകൾ ഭംഗിയായി നിർവഹിക്കുമ്പോഴും അമ്മയുടെ റോൾ മുറുകേ ചേർത്തുപിടിക്കുന്ന ആളാണ് സ്മൃതി. മക്കളുടെ ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിലും സ്മൃതി പിശുക്കു കാണിക്കാറില്ല.ഇപ്പോൾ മക്കൾ മൂന്നു പേർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സ്മൃതി.

എന്റെ സ്നേഹം, എന്റെ ജീവിതം, എന്റെ കുട്ടികൾ എന്ന അടിക്കുറിപ്പോടെയാണ് മൂന്നുപേർക്ക് ഒപ്പമുള്ള ചിത്രം സ്മൃതി പങ്കുവച്ചിരിക്കുന്നത്. അരലക്ഷത്തിൽ കൂടുതൽ വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയോട് അമേഠിയിൽ ജയിച്ചത്.നേരത്തെ വിജയം ആഘോഷിച്ച് ഭർത്താവ് സുബിൻ ഇറാനി, മക്കളായ സോയി, ഷനല്ല ഇറാനി എന്നിവർ ഒരുമിച്ച് ചേർന്ന് നിൽക്കുന്ന ചിത്രവും സോഷ്യൽമീഡിയയിൽ സ്മൃതി ഇറാനി പങ്കുവച്ചിരുന്നു. എന്നാൽ പുത്രൻ സോഹർ ഇറാനി ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP