Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡൽഹി പൊലീസ് കമ്മീഷണറായി എസ്.എൻ. ശ്രിവാസ്തവ ചുമതലയേറ്റു; നിയമനം ഡൽഹി കലാപം അടിച്ചൊതുക്കാൻ പൊലീസിനായില്ലെന്ന ആരോപണം നിലനിൽക്കെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനം നിലനിൽക്കെ ഡൽഹി പൊലീസ് കമ്മീഷണറായി എസ്.എൻ. ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണർ അമൂല്യ പട്നായിക് നാളെ സർവീസിൽനിന്ന് വിരമിക്കും.

സി.ആർ.പി.എഫിലായിരുന്ന ശ്രിവാസ്തവയെ ദിവസങ്ങൾക്ക് മുമ്പ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമ്മീഷണറായി ആഭ്യന്തര മന്ത്രാലയം നിയമിച്ചിരുന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ ഡൽഹി പൊലീസിനായില്ലെന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു ഈ നിയമനം.

ശ്രിവാസ്തവ 1985 ബാച്ച് അരുണാചൽ പ്രദേശ്-ഗോവ-മിസോറാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജനുവരിയിൽ കാലാവധി അവസാനിച്ച അമൂല്യ പട്നായികിന് ഒരു മാസം സർക്കാർ സർവീസ് നീട്ടി നൽകിയതായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP