Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റൂട്ട് മാറി ഓടിയ ഓട്ടോറിക്ഷ യാത്രക്കാരിയുടെ കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി; 200 അംഗ പൊലീസ് ശ്രമിച്ചിട്ടും കണ്ടെത്തിയില്ല; സ്‌നാപ്പ്ഡീൽ ജീവനക്കാരിയുടെ കാണാതാകലും മടങ്ങിവരവും ദുരൂഹം

റൂട്ട് മാറി ഓടിയ ഓട്ടോറിക്ഷ യാത്രക്കാരിയുടെ കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി; 200 അംഗ പൊലീസ് ശ്രമിച്ചിട്ടും കണ്ടെത്തിയില്ല; സ്‌നാപ്പ്ഡീൽ ജീവനക്കാരിയുടെ കാണാതാകലും മടങ്ങിവരവും ദുരൂഹം

ബുധനാഴ്ച വൈകിട്ട് കാണാകായ സ്‌നാപ്പ്ഡീൽ ജീവനക്കാരി ദീപ്തി സർന 36 മണിക്കുറിനുശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത അകറ്റാനാവാതെ പൊലീസ് ഇരുട്ടിൽത്തപ്പുന്നു. ബുധനാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ മടങ്ങുംവഴിയാണ് ദീപ്തിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ താൻ ഹരിയാണയിനെ പാനിപ്പത്തിൽനിന്ന് ട്രെയിനിൽ തിരിച്ചുവരികയാണെന്ന് ദീപ്തി തന്നെ വീട്ടുകാരെ ഫോണിൽ അറിയിക്കുകയായിരുന്നു.

ജോലി സ്ഥലത്തുനിന്ന് ഷെയേർഡ് ഓട്ടോയിലാണ് ദീപ്തി വീട്ടിലേക്ക് മടങ്ങിയത്. ആദ്യം സഞ്ചരിച്ച ഓട്ടോറിക്ഷ ബ്രേക്ക് ഡൗണായപ്പോൾ മറ്റൊന്നിൽ കയറി. ഇതിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമുണ്ടായിരുന്നു. ഓട്ടോറിക്ഷ വഴിമാറി ഓടിയതോടെ ദീപ്തി ശ്ബ്ദമുയർത്തി. ഉടനെ, ഓട്ടോയിലുണ്ടായിരുന്ന മറ്റേ സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഇറക്കിവിട്ട പുരുഷ യാത്രക്കാർ, ദീപ്തിയുടെ കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഓട്ടോറിക്ഷ ഹിന്ദോൺ പാലം കടന്നപ്പോൾ ദീപ്തി വീട്ടിലേക്ക വിളിച് അച്ഛനോട് താൻ എവിടെയാണുള്ളതെന്ന് വ്യക്തമാക്കിയിരുന്നു. ഓട്ടോക്കാരനോട് ദീപ്തി ഉച്ചത്തിൽ സംസാരിക്കുന്നതും ഫോണിലൂടെ കേട്ടുവെന്ന് അച്ഛൻ പൊലീസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയെത്തുടർന്ന് 200-ഓളം പൊലീസുകാർ അന്വേഷണത്തിനിറങ്ങിയെങ്കിലും ദീപ്തിയെ കണ്ടെത്താനായില്ല.

തന്നെ രാജ്‌നഗർ എക്സ്റ്റൻഷൻ ഏരിയവരെ കൊണ്ടുപോയത് ദീപ്തിക്ക് മനസ്സിലാക്കാനായിട്ടുണ്ട്. പിന്നീടാണ് കണ്ണുകെട്ടിയത്. മൂന്നുമണിക്കൂറോളം ഓട്ടോ സഞ്ചരിച്ചതായും ദീപ്തി പൊലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ തന്നെ ഉപദ്രവിച്ചില്ലെന്നും ഭക്ഷണം വാങ്ങി നൽകിയെന്നും ദീപ്തി പറഞ്ഞു.

പിറ്റേന്ന് രാവിലെ കണ്ണുകെട്ടി തന്നെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ദീപ്തി പറയുന്നു. അവിടെനിന്നാണ് വീട്ടിലേക്ക് ട്രെയിനിൽ കയറിയത്. നരേല സ്റ്റേഷനിൽനിന്നാണ് താൻ കയറിയതെന്ന് മനസ്സിലാക്കിയ ദീപ്തി മറ്റൊരു യാത്രക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിക്കകുയായിരുന്നു.

ദീപ്തിയെ തട്ടിക്കൊണ്ടുപോയവരുടെ ഉദ്ദേശം പീഡനമായിരുന്നെങ്കിലും രാത്രിതന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് അവർക്ക് ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടപ്പാക്കാനായതെന്ന് പൊലീസ് പറയുന്നു. ദീപ്തിയെ കാണാതായത് വലിയ വാർത്തയായി മാദ്ധ്യമങ്ങളിലും വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP