Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത കെട്ടിട നിർമ്മാണങ്ങൾ പുറത്തുകൊണ്ട് വന്നപ്പോൾ പണി നിർത്തേണ്ടി വന്നത് വമ്പന്മാർക്ക്; ഭീഷണിയുണ്ടായിട്ടും കാര്യമാക്കിയില്ലെന്ന് ബന്ധുക്കൾ; മഹാരാഷ്ട്രയിൽ മറ്റൊരു വിവരാവകശ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു; കാണാതായ യുവാവിന്റെ മൃതദേഹം കൊക്കയിൽ നിന്നും കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

അനധികൃത കെട്ടിട നിർമ്മാണങ്ങൾ പുറത്തുകൊണ്ട് വന്നപ്പോൾ പണി നിർത്തേണ്ടി വന്നത് വമ്പന്മാർക്ക്; ഭീഷണിയുണ്ടായിട്ടും കാര്യമാക്കിയില്ലെന്ന് ബന്ധുക്കൾ; മഹാരാഷ്ട്രയിൽ മറ്റൊരു വിവരാവകശ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു; കാണാതായ യുവാവിന്റെ മൃതദേഹം കൊക്കയിൽ നിന്നും കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പുണെ: മഹാരാഷ്ട്രയിൽ നിന്നും ഇക്കഴിഞ്ഞ ജനുവരി 30 മുതൽ കാണാതായ വിവരാവകാശ പ്രവർത്തകൻ വിനായക് ഷിർസാത്തിന്റെ (32) മൃതദേഹം കണ്ടെത്തി. ജീർണിച്ച നിലയിൽ താംഹിനി ഘട്ടിലെ കൊക്കയിൽനിന്ന് ആണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

കാണാതായതിന്റെ തൊട്ടടുത്ത ദിവസം വീട്ടുകാർ പൊലീസിൽ പരാതി നൽകി. പുണെ നഗരത്തിലെ വഡ്ഗാവ് -ദയാരി പ്രദേശത്ത് നടക്കുന്ന അനധികൃത കെട്ടിടനിർമ്മാണങ്ങളെക്കുറിച്ച് ഷിർസാത്ത് വിവരാവകാശ നിയമപ്രകാരം പല കാര്യങ്ങളും പുറത്തുകൊണ്ടുവന്നിരുന്നു. പല കെട്ടിട നിർമ്മാതാക്കൾക്കും നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതായും വന്നു. മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിരാങ്ങാട്ട്-ലാവാസ പ്രദേശത്തു നിന്നും ഷിർസാത്തിന്റെ മൃതദേഹം കണ്ടെടുത്തത്.

മഹാരാഷ്ട്രയിൽ കൊല്ലപ്പെടുന്ന ആറാം വിവരാവകാശ പ്രവർത്തകനാണ് ഷിർസാത്ത്. സതീഷ് ഷെട്ടി, വിത്തൽ ഗിഥെ, ദത്താത്രയ പാട്ടീൽ, രാംദാസ് ഗഡ്ഗാവുങ്കർ, പ്രേംനാഥ് ഝാ, സന്ദീപ് കോത്താരി എന്നിവരാണ് ഷിർസാത്തിനുമുമ്പ് കൊല്ലപ്പെട്ടവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP