Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ സാങ്കേതിക വിദ്യയും കയ്യിലുള്ളതിനാൽ സോഫ്റ്റ് ലാൻഡിങ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഐഎസ്ആർഒ ചെയർമാൻ; ചാന്ദ്രയാൻ രണ്ട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ ശിവൻ വ്യക്തമാക്കിയത് ഐഐടി ഡൽഹി ഗോൾഡൻ ജൂബിലി കോൺവെക്കേഷൻ ചടങ്ങിൽ

എല്ലാ സാങ്കേതിക വിദ്യയും കയ്യിലുള്ളതിനാൽ സോഫ്റ്റ് ലാൻഡിങ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഐഎസ്ആർഒ ചെയർമാൻ; ചാന്ദ്രയാൻ രണ്ട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ ശിവൻ വ്യക്തമാക്കിയത് ഐഐടി ഡൽഹി ഗോൾഡൻ ജൂബിലി കോൺവെക്കേഷൻ ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ചാന്ദ്രയാൻ രണ്ട് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വരുന്ന മാസങ്ങളിൽ ആരംഭിക്കും എന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രയാൻ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നൽകിയ അദ്ദേഹം ഭാവിയിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് ഉണ്ടാകുമെന്നും വ്യക്തമാക്കി. എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാൽ ഭാവിയിൽ സോഫ്റ്റ് ലാൻഡിങ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐഐടി ഡൽഹി ഗോൾഡൻ ജൂബിലി കോൺവെക്കേഷൻ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ചന്ദ്രോപരിതലത്തിന് 300 മീറ്റർ അകലെ എല്ലാം കൃത്യമായി പ്രവർത്തിച്ചിരുന്നു. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ലഭിച്ചത്. പക്ഷേ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിൽ വിജയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. ആദിത്യ എൽ-1 സോളാർ പദ്ധതി, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി എന്നിവയാണ് ഇപ്പോൾ മുന്നിലുള്ളത്. എസ്എസ്എൽവി ആദ്യ പദ്ധതി ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും. 200 ടൺ സെമി ക്രയോ എൻജിൻ ഉടൻ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP