Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മവീര്യം കെടുത്തുന്ന പ്രചാരണം വ്യാപകമാകുന്നു; വാട്‌സാപ്പ് ഉപേക്ഷിക്കാൻ സൈനികർക്ക് നിർദ്ദേശം

ആത്മവീര്യം കെടുത്തുന്ന പ്രചാരണം വ്യാപകമാകുന്നു; വാട്‌സാപ്പ് ഉപേക്ഷിക്കാൻ സൈനികർക്ക് നിർദ്ദേശം

ന്യൂഡൽഹി: സൈനികരുടെ ആത്മവീര്യം കെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ വാട്‌സാപ്പ് ഉപേക്ഷിക്കാൻ നിർദ്ദേശം. ബുഡ്ഗാം വെടിവയ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ സന്ദർശനത്തിനുംശേഷമാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങളും ഇത്തരത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വാട്‌സാപ്പ് ആപ്ലിക്കേഷൻ ഉപേക്ഷിക്കാൻ സൈനികർക്ക് ഉന്നതോദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്.

മനഃശാസ്ത്രപരമായ ആക്രമണമാണ് സൈബർ സ്‌പേസിലൂടെ നടത്തുന്നതെന്നാണ് വിലയിരുത്തൽ. വാട്‌സാപ്പ് സർവറുകൾ അമേരിക്കയിലായതിനാൽ ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി അധികൃതർ കരുതുന്നത്. ഇതു പ്രചരിപ്പിക്കുന്നവരുടെ സുരക്ഷിതത്വം കൂട്ടാനും ഇതു സഹായിക്കുന്നു. ഇന്ത്യൻ സൈന്യത്തിൽ നിന്നല്ല ഇത്തരം സന്ദേശങ്ങൾ ഉണ്ടായതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

ബുഡ്ഗാമിൽ രണ്ടു പ്രദേശവാസികൾ വെടിയേറ്റു മരിക്കാനിടയായ സംഭവത്തെ കുറിച്ചുള്ളതാണ് സന്ദേശം. മോദി സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് ഇത് പ്രചരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഉറി പ്രവിശ്യയിൽ 11 പൊലീസുകാരും സൈനികരും മരിച്ചതിനെ കുറിച്ചും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് കമാൻഡർ ജനറൽ ഡി എസ് ഹൂഡയുടെ ഉത്തരവ്. വാട്‌സാപ്പ് ഉപയോഗിക്കരുതെന്നു നിർദ്ദേശം നൽകിയതും ഇതിന്റെ ഭാഗമായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP