Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടിസ്ഥാന രാജ്യസുരക്ഷ ഒരുക്കുന്നതിൽ ചില മുൻ പ്രധാനമന്ത്രിമാർ പരാജയപ്പെട്ടെന്ന് മനോഹർ പരീക്കർ; പാക് ബോട്ട് സ്‌ഫോടനത്തിൽ തകർത്ത സംഭവത്തിൽ തെളിവ് ആവശ്യപ്പെട്ട കോൺഗ്രസിനും വിമർശനം

അടിസ്ഥാന രാജ്യസുരക്ഷ ഒരുക്കുന്നതിൽ ചില മുൻ പ്രധാനമന്ത്രിമാർ പരാജയപ്പെട്ടെന്ന് മനോഹർ പരീക്കർ; പാക് ബോട്ട് സ്‌ഫോടനത്തിൽ തകർത്ത സംഭവത്തിൽ തെളിവ് ആവശ്യപ്പെട്ട കോൺഗ്രസിനും വിമർശനം

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാനപരമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചില മുൻ പ്രധാനമന്ത്രിമാർ പരാജയപ്പെട്ടെന്ന വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പ്രധാനമന്ത്രിമാരുടെ പേര് പറയാതെയായിരുന്നു പരീക്കറിന്റെ വിമർശനം. കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു ഹിന്ദി വാരിക പ്രകാശനം ചെയ്ത ശേഷമാണ് മനോരഹർ പരീക്കർ വിവാദ പ്രസംഗം നടത്തിയത്.

സൈനിക മേഖലിയൽ നിർണ്ണായ അടിസ്ഥാ സൗകര്യമൊരുക്കേണ്ടത് രാജ്യ സുരക്ഷയ്ക്ക് അനിവാര്യമാണ്. രണ്ട് മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് ഇത് ഉണ്ടാകേണ്ടത്. എന്നാൽ ചില മുൻപ്രധാനമന്ത്രിമാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇവർ ആരെന്ന് എല്ലാവർക്കും അറിയാമെന്നും താൻ പേരുകൾ പറയുന്നില്ലെന്നും പരീക്കർ വ്യക്തമക്കി.

പോർബന്ദറിന് സമീപം കടലിൽ പാക് ബോട്ട് സ്‌ഫോടനത്തിൽ തകർത്ത സംഭവത്തിൽ കോൺഗ്രസ് തെളിവ് ആവശ്യപ്പെട്ടതിനെയും പരീക്കർ വിമർശിച്ചു. ഇനി ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ അവരെ തുരത്താൻ തീരസേന കോൺഗ്രസ് വക്താവിനേയും മാദ്ധ്യമങ്ങളെ കൂട്ടി പോകാമെന്നും മനോഹർ പരീക്കർ പരിഹസിച്ചു. എന്നാൽ ചില കോൺഗ്രസ് നേതക്കൾ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുന്നണ്ടെന്നും ജനാർധൻ ദ്വിവേദിയുടെ പ്രസ്താവന ചൂണ്ടികാട്ടി പ്രതിരോധമന്ത്രി പറഞ്ഞു. കലാപങ്ങളും തീവ്രവദി ആക്രമണങ്ങളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നരീതിയേയും അദ്ദേഹം വിമർശിച്ചു.

അതേസമയം പ്രതിരോധമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. മുൻ പ്രധാനമന്ത്രിമാരുടെ പേര് വെളിപ്പെടുത്താൻ പ്രതിരോധമന്ത്രി തയ്യാറാകണമെന്നും അല്ലെങ്കിൽ മാപ്പുപറയാൻ അദ്ദേഹം തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP