Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐഎസ്ആർഒ സ്ഥാപിക്കുന്നതിൽ നെഹ്‌റുവിനുള്ള പങ്ക് 'മായ്ച്ചു കളയാനുള്ള' ശ്രമം തകൃതി; നെഹ്‌റുവിന്റെ പേര് ഒഴിവാക്കാൻ കഴിഞ്ഞ രണ്ട് ദിവസമായി വിക്കിപീഡിയയിൽ നടന്നത് അൻപതിലധികം എഡിറ്റിങ്; ഐഎസ്ആർഓയുടെ നേട്ടങ്ങളെ രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെ പുത്തൻ വിവാദം

ഐഎസ്ആർഒ സ്ഥാപിക്കുന്നതിൽ നെഹ്‌റുവിനുള്ള പങ്ക് 'മായ്ച്ചു കളയാനുള്ള' ശ്രമം തകൃതി; നെഹ്‌റുവിന്റെ പേര് ഒഴിവാക്കാൻ കഴിഞ്ഞ രണ്ട് ദിവസമായി വിക്കിപീഡിയയിൽ നടന്നത് അൻപതിലധികം എഡിറ്റിങ്; ഐഎസ്ആർഓയുടെ നേട്ടങ്ങളെ രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെ പുത്തൻ വിവാദം

മറുനാടൻ ഡെസ്‌ക്‌

ഉപഗ്രഹവേദ മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യ പുത്തൻ നാഴികകല്ല് സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് ഇപ്പോൾ വിക്കിപീഡിയയിൽ നടക്കുന്ന തിരുത്തൽ പരിപാടി വിവാദത്തിലേക്ക് കടക്കുന്നത്. ഐ.എസ്.ആർ.ഒ സ്ഥാപിക്കുന്നതിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പങ്ക് മറയ്ക്കുന്നതിനായി വിക്കിപീഡിയയിൽ വ്യാപക ശ്രമം നടക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സൈബർ ലോകത്ത് നിന്നും വരുന്നത്.

രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയുടെ പേര് ഐഎസ്ആർഒയുടെ വിക്കിപീഡിയ പേജിൽ നിന്നും മാറ്റാൻ ഇന്നലെയും ഇന്നുമായി അൻപതോളം എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇന്ത്യയുടെ മിഷൻ ശക്തി പദ്ധതി വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയാണ് ഐഎസ്ആർഒ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് നെഹ്രുവാണെന്ന വ്യക്തമാക്കുന്ന വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നത്. എന്നാൽ വീണ്ടും പഴയ രീതിയിലേക്ക് മാറ്റുന്നതിനായി കൃത്യമായി ചിലർ പ്രവർത്തിക്കുന്നുമുണ്ട്.

ഐഎസ്ആർഒയുടെ നേട്ടങ്ങളെ എല്ലാം ബിജെപി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഐഎസ്ആർഒയ്ക്ക് തുടക്കമിട്ട നെഹ്‌റുവിനെ മോദി മറക്കരുതെന്നും ചില കോൺഗ്രസുകാർ സോഷ്യൽ മീഡിയയിലൂടെ ഓർമ്മപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്ആർഒ പേജിൽ നിന്നു നെഹ്‌റുവിനെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. 1969 ഓഗസ്റ്റ് 15ന് ബംഗളുരൂ ആസ്ഥാനമായാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന് (ഐഎസ്ആർഒ) രൂപീകരിച്ചത്. വിക്രം സാരാഭായിയായിരുന്നു ആദ്യ ഡയറക്ടർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP