Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ കാലത്ത് എങ്ങനെ മക്കളെ വളർത്തും; ഊന്നുകാലിൽ പത്താം ക്ലാസുകാരൻ പയ്യൻ ആത്മഹത്യ ചെയ്തത് ചാർജ്ജില്ലാത്തതുകൊണ്ട് കളിക്കാൻ ഫോൺ നിഷേധിച്ചതുകൊണ്ട്; പതിനഞ്ചുകാരാൻ കൈലി മുണ്ടിൽ തൂങ്ങി മരിച്ചത് നേരം വെളുത്തപ്പോഴെ ഗെയിം കളിക്കണ്ടേന്ന് അമ്മ പറഞ്ഞതിന്റെ വിഷമത്തിൽ

ഈ കാലത്ത് എങ്ങനെ മക്കളെ വളർത്തും; ഊന്നുകാലിൽ പത്താം ക്ലാസുകാരൻ പയ്യൻ ആത്മഹത്യ ചെയ്തത് ചാർജ്ജില്ലാത്തതുകൊണ്ട് കളിക്കാൻ ഫോൺ നിഷേധിച്ചതുകൊണ്ട്; പതിനഞ്ചുകാരാൻ കൈലി മുണ്ടിൽ തൂങ്ങി മരിച്ചത് നേരം വെളുത്തപ്പോഴെ ഗെയിം കളിക്കണ്ടേന്ന് അമ്മ പറഞ്ഞതിന്റെ വിഷമത്തിൽ

കുട്ടമ്പുഴ; ഈ ലോകത്ത് എങ്ങനെ സ്വന്തം മക്കളെ വളർത്തുമെന്ന് ചോദ്യം ഉന്നയിച്ചുകൊണ്ട് ഞെട്ടിക്കുന്ന ഒരു വാർത്ത കൂടി കേരളത്തിൽ നിന്ന പുറത്ത് വന്നു. ഗെയിം കളിക്കാൻ മെബൈൽ നൽകാത്തതിൽ മനംനൊന്തു 15കാരൻ ആത്മഹത്യ ചെയ്‌തെന്ന വാർത്തായാണ് കുട്ടമ്പുഴ നിന്നു പുറത്തു വന്നത്.

സ്വന്തം ഫോണിൽ ചാർജ്ജില്ലാത്തതിനാൽ രാവിലെ എണീറ്റപ്പോൾ തന്നെ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ചോദിച്ചു. എന്നാൽ അമ്മ ഫോണിൽ ചാർ്ജ്ജില്ലാത്തതിനാൽ അമ്മ നൽകിയില്ല. ഇതിന്റെ വിഷമത്തിലായിരുന്നു മകന്റെ ആത്മഹത്യ.

15 കാരൻ രാവിലെ എഴുന്നേറ്റപ്പോൾ മൊബൈലിൽ അവശേഷിക്കുന്നത് 10 ശതമാനം ചാർജു മാത്രം. അമ്മയുടെ മൊബൈൽ ആവശ്യപ്പെട്ടുപ്പോൾ കറണ്ടില്ല ഇതിലെ ചാർജുകൂടി കളിച്ചു കളയേണ്ട എന്നു അമ്മ പറഞ്ഞു. ഇതിൽ മനംനൊന്ത് 15 കാരൻ ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.

കുട്ടമ്പുഴ സ്വദേശി കുന്നുപുറത്ത് രഞ്ചന്റെ മകൻ ആൽബിനാണ് (15) അമ്മ മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ആൽബിൻ രാവിലെ ഏഴുന്നേറ്റപ്പോൾ വീട്ടിൽ കരണ്ട് ഉണ്ടായിരുന്നില്ല. ആൽബിന്റെ ഫോണിൽ 10 ശതമാനം മാത്രമായിരുന്നു ചാർജ് ഉണ്ടായിരുന്നത്. ഇതോടെ അമ്മ ലീലയോട് ആൽബിൻ ഫോൺ ആവശ്യപ്പെടുകയായിരുന്നു. കറന്റില്ലാത്തതു കൊണ്ട് തന്റെ ഫോണിലെ ചാർജു കൂടി നഷ്ട്ടപ്പെടുത്തണ്ട എന്നു കരുതി ഇവർ ഫോൺ നൽകില്ലെന്നു മകനോടു പറഞ്ഞു.

തുടർന്ന് ലീലാമ്മ ഗ്യാസ് ഏജൻസിയിൽ നിന്നു വാഹനം വരുന്നുണ്ടോ എന്നറിയാൻ അയൽപക്കത്തെ വീട്ടിലേയ്ക്കു പോയി. വാഹനം വരാത്തതിനാൽ അൽപ്പസമയത്തിനു ശേഷം തിരികെ എത്തിയ ലീലാമ്മ കണ്ടത് മേൽക്കൂരയിൽ കൈലി മുണ്ടിൽ തൂങ്ങി നിൽക്കുന്ന മകനെയായിരുന്നു. ഇവരുടെ നിലവിളിക്കേട്ട് അയൽവാസികൾ ഓടിയെത്തി. പൊലീസ് എത്തി മൃതദേഹം താഴെയിറക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP