Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ജോലി കിട്ടാനായി മകൻ ഉദ്യോസ്ഥനായ പിതാവിനെ കൊന്നു; കൊലപാതകം ഈ ആഴ്ച പിതാവ് ജോലിയിൽ നിന്നും വിരമിക്കാനിരിക്കെ

സർക്കാർ ജോലി കിട്ടാനായി മകൻ ഉദ്യോസ്ഥനായ പിതാവിനെ കൊന്നു; കൊലപാതകം ഈ ആഴ്ച പിതാവ് ജോലിയിൽ നിന്നും വിരമിക്കാനിരിക്കെ

സ്വന്തം ലേഖകൻ

ജഷ്പുർ: സർക്കാർ ജോലി ലഭിക്കാനായി സർക്കാർ ജോലിക്കാരനായ പിതാവിനെ മകൻ കൊലപ്പെടുത്തി. ചത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ജഷ്പുരിലെ സന്ന എന്ന ഗ്രാമത്തിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മഹാബിർ സായിയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ നിലയിൽ സമീപത്തെ കാട്ടിൽ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.

ഈ ആഴ്ച മഹാബിർ ജോലിയിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ കൊലപാതകമാണ് ഇത്തരമൊരു സംശയത്തിലേയ്ക്ക് വിരൽചൂണ്ടിയത്. ചോദ്യം ചെയ്യലിൽ ഇളയമകൻ ജീവൻ കുറ്റം സമ്മതിച്ചു. പിതാവിന്റെ ജോലിയിൽ പ്രവേശിക്കാനായി താനാണ് കൊല നടത്തിയതെന്നും സുഹൃത്തുക്കൾ സഹായിച്ചുവെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറയുന്നു. ജീവനൊപ്പം മറ്റ് രണ്ടുപേർക്കൂടി പിടിയിലായിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP