Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോൻഭദ്ര കൂട്ടക്കൊലക്കേസിൽ പ്രതികൾക്കെതിരെ കേസെടുക്കുക ദേശീയ സുരക്ഷാ നിയമം ചുമത്തി; ഒളിവിൽ പോയ 17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് പ്രധാനപ്രതി യാഗദത്ത് അടക്കം 29 പേർ

സോൻഭദ്ര കൂട്ടക്കൊലക്കേസിൽ പ്രതികൾക്കെതിരെ കേസെടുക്കുക ദേശീയ സുരക്ഷാ നിയമം ചുമത്തി; ഒളിവിൽ പോയ 17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് പ്രധാനപ്രതി യാഗദത്ത് അടക്കം 29 പേർ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: സോൻഭദ്ര കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ കനക്കുന്നതിനിടെ പ്രതികൾക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്. പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. 17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കാനാണ് തീരുമാനം.

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നാണ് സ്ത്രീകളുൾപ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്‌ച്ച വെടിവച്ചുകൊന്നത്. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ് ആരംഭിച്ച ഭൂമി തർക്കമാണ് സംഘർഷത്തിലേക്കും വെടിവെയ്‌പ്പിലേക്കും നയിച്ചത്.

സോൻഭദ്രയിലെ വിവാദ ഭൂമി 1955-ൽ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാൽ 1989-ൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്നു മുതലാണ് തുടങ്ങിയതെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ഏറ്റവുമൊടുവിൽ 36 ഏക്കർ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞത് വൻ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP