Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡി കെ ശിവകുമാറിനെ തിഹാർ ജയിലിൽ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷ; സോണിയാ ഗാന്ധി എത്തിയത് അംബികാ സോണിയ്‌ക്കൊപ്പം; ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്ന് സോണിയാ ഗാന്ധി

ഡി കെ ശിവകുമാറിനെ തിഹാർ ജയിലിൽ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷ; സോണിയാ ഗാന്ധി എത്തിയത് അംബികാ സോണിയ്‌ക്കൊപ്പം; ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്ന് സോണിയാ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തിഹാർ ജയിലിലെത്തി കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ സന്ദർശിച്ചു. അംബികാ സോണിയ്‌ക്കൊപ്പം ഇന്ന് രാവിലെ ജയിലിലെത്തിയെ സോണിയാ ഗാന്ധിയും ഡി കെ ശിവകുമാറും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ സമയത്ത് ശിവകുമാറിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്നു.

ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സോണിയാഗാന്ധിയുടെ സന്ദർശനം. രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോൺഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയുടെ പൂർണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനൽകിയതായും സുരേഷ് കൂട്ടിച്ചേർത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി സുരേഷ് അറിയിച്ചു.

കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിങ്കളാഴ്ച ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയമായ പകപോക്കലാണെന്ന് കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു. കർണാടകത്തിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലും എച്ച്.ഡി കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ് -ജെ.ഡി.എസ് സർക്കാരിലും ശിവകുമാർ മന്ത്രിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കുമാരസ്വാമി സർക്കാരിനെ നിലനിർത്താൻ മുൻനിരയിൽനിന്ന് പ്രവർത്തിച്ചത് ശിവകുമാറായിരുന്നു.

സെപ്റ്റംബറിലാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പും കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP