Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുക്രനിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ പേടകം 2023ൽ പറന്നുയരും; 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് പിന്നാലെ ശുക്ര ദൗത്ത്യത്തിന് തുടക്കം കുറിക്കുമെന്ന് ഐഎസ്ആർഒ; ദൗത്യത്തിൽ പങ്കാളികളാകാൻ ബഹിരാകാശ ഏജൻസികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ക്ഷണം

ശുക്രനിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ പേടകം 2023ൽ പറന്നുയരും; 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് പിന്നാലെ ശുക്ര ദൗത്ത്യത്തിന് തുടക്കം കുറിക്കുമെന്ന് ഐഎസ്ആർഒ; ദൗത്യത്തിൽ പങ്കാളികളാകാൻ ബഹിരാകാശ ഏജൻസികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ക്ഷണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണത്തിൽ പുത്തൻ നാഴിക കല്ല് സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യ. ഭൂമിയുടെ ഇരട്ട സഹോദരിയെന്ന് വിശേഷിപ്പിക്കുന്ന ശുക്രനിലേക്ക് ബഹിരാകാശ പേടകം അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. ഗ്രഹത്തേക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ബഹിരാകാശ പേടകം 2023 ൽ വിക്ഷേപിക്കുമെന്നാണ് ഇപ്പോൾ ഗവേഷകർ നൽകുന്ന സൂചന. 2022ൽ ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് കൃത്യം ഒരു വർഷത്തിന് ശേഷമാകും ശുക്രനിലേക്ക് ഐഎസ്ആർഒ പേടകമയയ്ക്കുക. 12 പേലോഡുകളാകും ശുക്രദൗത്യത്തിൽ ഉണ്ടാവുകയെന്നാണ് ഗവേഷകർ പറയുന്നത്.

ഇരു ഗ്രഹങ്ങളും താരതമ്യപ്പെടുത്തിയാൽ വലിപ്പം, പിണ്ഡം, സാന്ദ്രത, ഗുരുത്വ ബലം, ഘടന എന്നിവയിൽ ഭൂമിയുമായി ഏറെ സമാനതകളുള്ള ഗ്രഹമാണ് ശുക്രൻ. ഗ്രഹത്തിന്റെ ഉപരിതലം, അന്തരീക്ഷം, സൗരവാതങ്ങളോടും സൂര്യനിൽ നിന്നുള്ള വികിരണങ്ങളോടുമുള്ള പ്രതികരണം എന്നിവയേക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ശുക്രനിൽ നിന്ന് കുറഞ്ഞദൂരം 500 കിലോമീറ്ററും കൂടിയദൂരം 60,000 കിലോമീറ്ററും ആയ ഭ്രമണ പഥത്തിലായിരിക്കും പേടകത്തെ ആദ്യം എത്തിക്കുക.

ഇതിനു ശേഷം പടിപടിയായി ഇതു കുറച്ചുകൊണ്ടുവന്ന് സ്ഥിരമായ ഭ്രമണ പഥത്തിലേക്ക് പേടകത്തെ എത്തിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നത്. ദൗത്യത്തിൽ പങ്കാളിയാകാൻ ഐഎസ്ആർഒ ആഗോള തലത്തിൽ ബഹിരാകാശ ഏജൻസികളേയും സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവരുടെ പേലോഡുകൾ പേടകത്തിനൊപ്പമുണ്ടാകും. 2018 ഡിസംബർ 20 വരെ ഇതിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP