Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീർ സ്പീക്കർക്കു ക്ഷണമില്ല; സ്പീക്കർമാരുടെ സമ്മേളനം പാക്കിസ്ഥാൻ റദ്ദാക്കി; പരിപാടി ന്യൂയോർക്കിലേക്കു മാറ്റിയെന്നും പാക്കിസ്ഥാൻ

ജമ്മു കശ്മീർ സ്പീക്കർക്കു ക്ഷണമില്ല; സ്പീക്കർമാരുടെ സമ്മേളനം പാക്കിസ്ഥാൻ റദ്ദാക്കി; പരിപാടി ന്യൂയോർക്കിലേക്കു മാറ്റിയെന്നും പാക്കിസ്ഥാൻ

ന്യൂഡൽഹി: ജമ്മു കശ്മീർ സ്പീക്കർക്കു വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നു വിവാദമായ കോമൺവെൽത്ത് സ്പീക്കർമാരുടെ സമ്മേളനം പാക്കിസ്ഥാൻ റദ്ദാക്കി. സമ്മേളനം പാക്കിസ്ഥാനിൽ വച്ച് നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയേറ്റിനെ പാക്കിസ്ഥാൻ അറിയിച്ചതായി പാക് നാഷണൽ അസംബ്‌ളി സ്പീക്കർ അയാസ് സാദിഖ് പറഞ്ഞു.

പാക്കിസ്ഥാനു സമ്മേളനം നടത്താൻ കഴിയാത്തതിനാൽ ന്യൂയോർക്കിലേക്ക് മാറ്റിയിരിക്കുകയാണ്. ജമ്മുകാശ്മീർ സ്പീക്കറെ ഒഴികെ ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരെ സമ്മേളനത്തിലേക്ക് ക്ഷണിച്ച പാക്കിസ്ഥാന്റെ നടപടിയിൽ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനം പാക്കിസ്ഥാൻ മാറ്റിവച്ചത്.

ഇസ്ലാമാബാദിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 8 വരെയാണ് കോമൺവെൽത്ത് സ്പീക്കർമാരുടെ സമ്മേളനം നിശ്ചയിച്ചിരുന്നത്. ജമ്മുകാശ്മീർ സ്പീക്കറെ ക്ഷണിക്കില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനിൽ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നതെന്നാണ് കോമൺവെൽത്ത് സെക്രട്ടേറിയറ്റിന് അയച്ച് കത്തിൽ അയാസ് സാദിഖ്  സൂചിപ്പിച്ചത്.

ജമ്മുകാശ്മീർ സ്പീക്കറെ ക്ഷണിച്ചില്ലെങ്കിൽ സമ്മേളനം ബഹിഷ്‌കരിക്കാൻ ഡൽഹിയിൽ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പീക്കർമാരുടെ യോഗം തീരുമാനമെടുത്തിരുന്നു.

ജമ്മുകാശ്മീർ യു.എന്നിന്റെ മുന്നിലുള്ള തർക്കവിഷയമാണെന്നും അതുകൊണ്ടുതന്നെ ജമ്മുകാശ്മീർ നിയമസഭയെ അംഗീകരിക്കാനാവില്ലെന്നമുള്ള നിലപാടാണ് പാക്കിസ്ഥാനുള്ളത്. സമ്മേളനത്തിൽ പങ്കെടുക്കുകയോ ബഹിഷ്‌കരിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ ഇഷ്ടമാണെന്നും അയാസ് സാദിഖ്  നേരത്തെ പ്രതികരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP