Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഗസ്റ്റ വെസ്റ്റ്‌ലാൻഡും വിജയ് മല്യ കേസും അന്വേഷിക്കാൻ പ്രത്യേക സിബിഐ സംഘം; നേതൃത്വം ഗുജറാത്ത് ഐപിഎസ് ഓഫീസർ രാകേഷ് അസ്താനയ്ക്ക്

അഗസ്റ്റ വെസ്റ്റ്‌ലാൻഡും വിജയ് മല്യ കേസും അന്വേഷിക്കാൻ പ്രത്യേക സിബിഐ സംഘം; നേതൃത്വം ഗുജറാത്ത് ഐപിഎസ് ഓഫീസർ രാകേഷ് അസ്താനയ്ക്ക്

ന്യൂഡൽഹി: ഉന്നതർ ഉൾപ്പെട്ട കേസുകൾ അന്വേഷിക്കാൻ ഇനി മുതൽ പ്രത്യേക സിബിഐ സംഘം. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടും മദ്യരാജാവ് വിജയ് മല്യയുടെ വായ്പാ കേസും അന്വേഷിക്കുന്നതിനാണു സിബിഐ പ്രത്യേക സംഘം രൂപീകരിച്ചത്.

ഗുജറാത്ത് ഐ.പി.എസ് ഓഫീസർ രാകേഷ് അസ്താനയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. യു.പി.എ സർക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയിൽ നിന്ന് 3600 കോടി രൂപയ്ക്ക് 12 ഹെലികോപ്റ്ററുകൾ വാങ്ങിയതിൽ 360 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപയുടെ കടമെടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയതാണ് മല്യയ്ക്കെതിരായ കേസ്. ഗോധ്ര, ബീഹാറിലെ കാലിത്തീറ്റ കുംഭകോണം എന്നീ കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സംഘത്തലവനായ രാകേഷ് അസ്താന. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇറ്റാലിയൻ കമ്പനിയായ ഫിന്മെക്കാനിക്ക, യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗസ്റ്റ വെസ്റ്റ്ലാൻഡ് എന്നീ കമ്പനികളുടെ മേധാവികൾ കുറ്റക്കാരാണെന്ന് ഇറ്റാലിയൻ കോടതി കണ്ടെത്തിയിരുന്നു. ഇവർ കൈക്കൂലി നൽകിയതായി കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അതിൽ പങ്കുപറ്റിയവർ ആരൊക്കെയെന്നത് കണ്ടെത്തുന്നതിനാകും അന്വേഷണസംഘത്തിന്റെ പ്രത്യേക പരിഗണന.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP