Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പീഡ് കുറച്ച് ജീവൻ കാക്കാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ഇന്ത്യയിൽ ദിവസംതോറും എടുക്കുന്നത് പത്ത് ജീവൻ; കഴിഞ്ഞവർഷം സ്പീഡ് ബ്രേക്കറിൽത്തട്ടി അപകടമുണ്ടായത് 12,000-ലേറെ! അപകടം തിരിച്ചറിഞ്ഞ് കേരളം ഒഴിവാക്കിത്തുടങ്ങി

സ്പീഡ് കുറച്ച് ജീവൻ കാക്കാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ഇന്ത്യയിൽ ദിവസംതോറും എടുക്കുന്നത് പത്ത് ജീവൻ; കഴിഞ്ഞവർഷം സ്പീഡ് ബ്രേക്കറിൽത്തട്ടി അപകടമുണ്ടായത് 12,000-ലേറെ! അപകടം തിരിച്ചറിഞ്ഞ് കേരളം ഒഴിവാക്കിത്തുടങ്ങി

റോഡുകളിൽ അതിവേഗം പാഞ്ഞുപോകുന്ന വാഹനങ്ങളെ നിയന്ത്രിക്കുകയാണ് സ്പീഡ് ബ്രേക്കർ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ അത് മരണക്കെണിയായി മാറുകയാണെങ്കിലോ? ശരാശരി പത്തുപേർ സ്പീഡ് ബ്രേക്കർ കൊണ്ടുള്ള അപകടങ്ങളിൽ ഇന്ത്യയിലെ റോഡുകളിൽ മരിച്ചുവീഴുന്നു എന്നാണ് കണക്ക്. കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇതുള്ളത്.

2015-ൽ സ്പീഡ് ബ്രേക്കറുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടങ്ങൾ 11,000-ലേറെയാണ്. ഇതിൽ 3409 പേർ മരണമടഞ്ഞു. ദിവസം 30 അപകടങ്ങളെങ്കിലും സ്പീഡ്‌ബ്രേക്കറുകളെക്കൊണ്ട് സംഭവിക്കുന്നുണ്ട്. അതിൽ പത്തുമരണങ്ങളെങ്കിലുമുണ്ടാകുന്നു. 2014 മുതൽക്കാണ് ഗവേഷണവിഭാഗം ഇക്കാര്യം ഗൗരവത്തോടെ കണക്കിലെടുക്കാൻ തുടങ്ങിയത്. 2016-ലെ അപകടങ്ങളുടെ കണക്ക് ഇതുവരെ തയ്യാറാക്കിയിട്ടില്ല

2015-ൽ ഉണ്ടായ അപകടങ്ങളിൽ പാതിയിലേറെ മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായാണ്. 6073 അപകടങ്ങൾ. ആകെ അപകടങ്ങളുടെ 55 ശതമാനം. സ്പീഡ്‌ബ്രേക്കർ അപകടങ്ങളിൽ കൂടുതൽപേർ മരിച്ചത് ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായാണ്. 1794 പേർ ഈ മൂന്ന് സംസ്ഥാനങ്ങളിലായി മരിച്ചു. ആകെ മരണങ്ങളുടെ 52 ശതമാനം.

2014-ൽ യുപിയിൽ 1753 പേരാണ് സ്പീഡ് ബ്രേക്കർ അപകടങ്ങളിൽ മാത്രം മരിച്ചത്. 2015-ൽ 990 പേരും. എന്നാൽ, 2014-നെ അപേക്ഷിച്ച് 2015-ൽ സ്പീഡ്‌ബ്രേക്കർ അപകടങ്ങളുടെയും അതുമായി ബന്ധപ്പെട്ട മരണങ്ങളുടെയും എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായി എന്നതിൽ ഉത്തർപ്രദേശിന് ആശ്വസിക്കാം. 2014-ൽ അപകടങ്ങൾ 3192 ആയിരുന്നത് പിറ്റേക്കൊല്ലം 1654 ആയി കുറഞ്ഞു. മരണം 1753-ൽനിന്ന് 990 ആയും.

എന്നാൽ സ്പീഡ് ബ്രേക്കറുകളുമായി ബന്ധപ്പെട്ട് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നു എന്ന കണക്ക് അതിശയോക്തിപരമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചെറിയ റോഡുകളിൽ വേഗം കുറയ്ക്കുന്നതിനായി സ്ഥാപിക്കുന്നു എന്നതിൽക്കവിഞ്ഞ് അതിന്റെ നിർമ്മാണത്തിലോ രൂപകൽപനയിലോ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം വേണമെന്ന് ഹൈവേ എൻജിനിയർമാരുടെ സർക്കാർ സംഘടനയായ ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ്സിലും നിർദ്ദേശമൊന്നുമില്ല.

അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ സ്പീഡ് ബ്രേക്കറുകൾക്ക് പകരം അടുപ്പിച്ചടുപ്പിച്ചുള്ള ഹമ്പുകളിലൂടെ വേഗം നിയന്ത്രിക്കണമെന്നാണ് 2016-ൽ കേന്ദ്രം നൽകിയിട്ടുള്ള നിർദ്ദേശം. കേരളം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നുന്നതിനാൽ, സ്പീഡ് ബ്രേക്കറുകളുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളുടെ കാര്യത്തിലുംസ സംസ്ഥാനം കുറേക്കൂടി സുരക്ഷിതമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP