Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്പൈസ്ജെറ്റ് വിമാനത്തിലെ പൈലറ്റിന് കൊറോണ; സർവ്വീസ് നടത്തിയത് ആഭ്യന്ത്ര വിമാനത്തിൽ മാത്രം

സ്പൈസ്ജെറ്റ് വിമാനത്തിലെ പൈലറ്റിന് കൊറോണ; സർവ്വീസ് നടത്തിയത് ആഭ്യന്ത്ര വിമാനത്തിൽ മാത്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്പൈസ്ജെറ്റ് വിമാനത്തിലെ പൈലറ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. സ്പൈസ്ജെറ്റിന്റെ ആഭ്യന്തര സർവീസ് വിമാനത്തിലെ പൈലറ്റിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

മാർച്ച് 21ന് ചെന്നൈയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് പൈലറ്റ് അവസാനമായി പറത്തിയതെന്നും മാർച്ച് മാസത്തിൽ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങളൊന്നും പറത്തിയിട്ടില്ലെന്നും സ്പൈസ്ജെറ്റ് അറിയിച്ചു.

പൈലറ്റുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്പൈസ്ജെറ്റ്. മുൻകരുതൽ എന്നനിലയിൽ പൈലറ്റുമായി അടുത്ത് ഇടപഴകിയ എല്ലാ ജീവനക്കാരോടും ക്രൂ അംഗങ്ങളോടും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

കൊറോണ പശ്ചാത്തലത്തിൽ രാജ്യത്തെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ നേരത്തെ നിർത്തിവെച്ചിരുന്നു. 21 ദിവസത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ വിമാന സർവീസുകളും ഏപ്രിൽ 14 വരെ റദ്ദാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP