Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമഭേദഗതി നിയമം: കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശിലേക്ക് മടങ്ങിയവരുടെ എണ്ണം ഇരട്ടി; അതിർത്തി കടക്കാൻ ശ്രമിച്ചത് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ; ബംഗ്ലാദേശ് കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോർട്ട്

പൗരത്വ നിയമഭേദഗതി നിയമം: കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശിലേക്ക് മടങ്ങിയവരുടെ എണ്ണം ഇരട്ടി; അതിർത്തി കടക്കാൻ ശ്രമിച്ചത് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ; ബംഗ്ലാദേശ് കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ നിയമഭേദഗതി നിയമം പാസായതിന് പിന്നാലെ രാജ്യത്ത് നിന്നും ബംഗ്ലാദേശ് കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന ബംഗ്ലാദേശികളുടെ എണ്ണം വർധിച്ചെന്ന് പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി വൈബി ഖുറാനിയ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ജനുവരിയിൽ മാത്രം അതിർത്തിവഴി മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ തുടർന്നിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയിരിക്കുന്നത്. അതിർത്തി കടന്ന് മടങ്ങാൻ ശ്രമിച്ച 268 പേരാണ് ജനുവരിയിൽ പിടിയിലായത്. ഇവർക്കൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

കൂട്ടപ്പലായനം കൂടുതലായി ശ്രദ്ധിക്കപ്പെടാൻ കഴിയുന്നില്ല. എന്നാൽ കൂടുതൽപേർ അന്താരാഷ്ട്ര അതിർത്തി കടക്കുന്നുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. പ്രദേശത്ത് ശക്തമായിരുന്ന കാലിമോഷണവും മയക്കുമരുന്ന് ഇടപാടുകളും വളരെയധികം കുറഞ്ഞതായും ഐജി വൈബി ഖുറാനിയ കൂട്ടിച്ചേർത്തു.

അതേസമയം, മേഖലയിലെ കാലിമോഷണവും മയക്കുമരുന്നുകടത്തും കുറഞ്ഞിട്ടുണ്ടെന്നും ഖുറാനിയ പറഞ്ഞു. ജനുവരിയിൽ പതിനായിരത്തോളം മയക്കുമരുന്നുഗുളികകൾ പിടികൂടിയിട്ടുണ്ട്. 2017-ൽ ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് 1800 പേരായിരുന്നെങ്കിൽ 2018 ആയപ്പോഴും ഇത് 2971 ആയെന്നാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ കാണിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP