Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച യുവതിയെ കൊലപ്പെടുത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമസേന നേതാവ്; അമൂല്യക്ക് ജാമ്യം നൽകരുതെന്നും സഞ്ജീവ് മറാദി

പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച യുവതിയെ കൊലപ്പെടുത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമസേന നേതാവ്; അമൂല്യക്ക് ജാമ്യം നൽകരുതെന്നും സഞ്ജീവ് മറാദി

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെൺകുട്ടിയെ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമസേന നേതാവ്. അമൂല്യയെ കൊല്ലണമെന്നും അങ്ങനെ ചെയ്യുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്നും ശ്രീരാമസേന നേതാവ് സഞ്ജീവ് മറാദിയാണ് കൊലവിളി നടത്തിയത്. ബെല്ലാരിയിലെ ശ്രീരാമസേനയുടെ പരിപാടിക്കിടെയായിരുന്നു ഇയാളുടെ കൊലവിളി.

പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച പെൺകുട്ടിക്ക് ജാമ്യം നൽകരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സഞ്ജീവ് പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനം ക്യാൻസർ പോലെ പടർന്ന് പിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്ലുകയാണ് പരിഹാരമെന്നും സഞ്ജീവ് പ്രകോപനപരമായ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.ബെംഗലുരു ഫ്രീഡം പാർക്കിൽ നടന്ന സമരത്തിനിടെ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച 19കാരി അമൂല്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP