Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തലിക്കിനെ ഗോവയിൽ പോകാൻ സുപ്രീംകോടതിയും സമ്മതിച്ചില്ല; സദാചാര പൊലീസാകാൻ ആരാണ് അനുവാദം നൽകിയതെന്ന് ശ്രീരാംസേന തലവനോട് കോടതി

മുത്തലിക്കിനെ ഗോവയിൽ പോകാൻ സുപ്രീംകോടതിയും സമ്മതിച്ചില്ല; സദാചാര പൊലീസാകാൻ ആരാണ് അനുവാദം നൽകിയതെന്ന് ശ്രീരാംസേന തലവനോട് കോടതി

ന്യൂഡൽഹി: സദാചാര പൊലീസിങ്ങുമായി ബന്ധപ്പെട്ട് വിവാദത്തിലായ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്ക് ആറ് മാസത്തേക്ക് ഗോവയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് സുപ്രീം കോടതി അംഗീകരിച്ചു. സദാചാര പൊലീസാകാൻ ആരാണ് അനുവാദം നൽകിയതെന്നും കോടതി ചോദിച്ചു. മുംബൈ ഹൈക്കോടതി വിധിയെ ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഗോവയിലെ ശ്രീരാം സേനയുടെ നേതാവാണ് മുത്തലിക്.

'നിങ്ങളെന്താണ് മംഗലാപുരത്തു ചെയ്യുന്നത്? നിങ്ങൾ സദാചാര പൊലീസുകാരനാകുകയാണോ? അവിടുത്തെ പബ്ബുകളിൽ പെൺകുട്ടികളെ മർദ്ദിച്ചുകൊണ്ട്? സദാചാര പൊലീസായി ജനങ്ങളെ മർദ്ദിക്കാരൻ താങ്കൾക്ക് ആരാണ് അധികാരം തന്നത്? നിങ്ങളെ പുറത്താക്കുന്നതിൽ ഹൈക്കോടതി എടുത്ത തീരുമാനം ശരിയാണ്. അടുത്ത ആറുമാസത്തേക്ക് ഇയാളെ ഗോവയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നു.' കോടതി വ്യക്തമാക്കി

ഉത്തര ദക്ഷിണ ഗോവ ജില്ലാ അധികൃതർ കഴിഞ്ഞ മാസമാണ് മുത്തലിക്കിന് പ്രവേശനം നിഷേധിച്ചത്. ജൂലായ് 16 മുതൽ 60 ദിവസത്തേക്ക് തലവനും സേനാംഗങ്ങളും ഇരുജില്ലകളിലും പ്രവേശിക്കരുതെന്നാണ് വിലക്കിയ ഉത്തരവിൽ പറയുന്നത്. ഇയാളുടെ പ്രസ്താവനകൾ സംഘർഷങ്ങൾക്കും കലാപങ്ങൾക്കും വഴി വെക്കുമെന്നും ജില്ലാ മേധാവികൾ വിലയിരുത്തിയിരുന്നു. 2009ൽ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ബിജെപി സർക്കാറിന്റെ കാലത്തും തുടരുകയാണ്.

മുംബൈ ഹൈക്കോടതി വിധിക്കെതിരെ മുത്തലിക് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഗോവയിലും ഡൽഹിയിലുമായി പ്രവർത്തിക്കുന്ന ചില 'അദൃശ്യമായ കൈകളാണ്' ഇതിനുപിന്നിൽ എന്നായിരുന്നു പ്രമോദ് മുത്തലിക് ആരോപിച്ചിരുന്നത്. തന്റെ പൗരാവകാശങ്ങളെ ധ്വംസിക്കുന്നതാണ് ഇവയെന്നും ബിജെപി ഭരണത്തിലിരിക്കുന്ന ഗോവയിൽ മതപരമായ പ്രവർത്തനങ്ങൾക്കായി തനിക്ക് പോകേണ്ടതുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം.

2009ൽ ഒരു കൂട്ടം അനുയായികളുമായിച്ചെന്ന് മംഗലാപുരത്തെ പബിൽ പെൺകുട്ടികളെ ആക്രമിച്ചതോടുകൂടിയാണ് 52കാരനായ മുത്തലിക് ശ്രദ്ധയാകർഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP