Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശനി ഷിഗ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീകളെയും പ്രവേശിപ്പിക്കണം; പിന്തുണച്ച് പത്മവിഭൂഷൻ നേതാവ് ശ്രീ ശ്രീ രവിശങ്കർ; ലിംഗ വിവേചനത്തെ പ്രോൽസാഹിപ്പിക്കാനാവില്ല

ശനി ഷിഗ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീകളെയും പ്രവേശിപ്പിക്കണം; പിന്തുണച്ച് പത്മവിഭൂഷൻ നേതാവ് ശ്രീ ശ്രീ രവിശങ്കർ; ലിംഗ വിവേചനത്തെ പ്രോൽസാഹിപ്പിക്കാനാവില്ല

മുംബൈ: മഹാരാഷ്ട്രയിലെ ശനി ഷിൻഗ്‌നാപൂർ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയത്തിൽ അനുകൂലമായി നിലപാടെടുത്തു യോഗാചാര്യനും പത്മവിഭൂഷൻ ജേതാവുമായ ശ്രീ ശ്രീ രവിശങ്കർ. ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കണെന്ന് ആവശ്യപ്പെട്ടാണ് രവിശങ്കർ രംഗത്തെത്തിയത്. ലിംഗവിവേചനത്തെ യാതൊരു വിധത്തിലും വേദങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല അതുകൊണ്ടുതന്നെ ശനി ഷിൻഗ്‌നാപൂർ ക്ഷേത്രത്തിലെ പ്രവേശന വിലക്ക് മറിക്കടക്കാനുള്ള സ്ത്രീകളുടെ നീക്കം നീതിയുക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളുണ്ടെന്നത് അംഗീകരിക്കുന്നു. എന്നാൽ, പുരുഷന്മാർക്ക് പ്രവേശനം അനുവദിക്കുന്നിടത്ത് സ്ത്രീകളെ തടയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നും അദ്ദേഹം പറഞ്ഞു. മതപരമായ കാര്യങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമാണുള്ളതെന്ന് ജനങ്ങൾ തിരിച്ചറിയണം. മുമ്പ് സ്ത്രീകൾ ഗായത്രീ മന്ത്രം ചൊല്ലുകയും വേദങ്ങൾ പഠിക്കുകയും പൂജാരികളാവുകയും ചെയ്തിട്ടുണ്ട്. ലിംഗ സമത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. ക്ഷേത്രനടയിത്തെത്തി പ്രാർത്ഥിച്ചാൽ ശനി ഭഗവാൻ കോപിക്കുകയില്ല. മറിച്ച് സന്തോഷിക്കുകയേയുള്ളുവെന്നും രവിശങ്കർ പറഞ്ഞു.

ഭൂമാതാ റാണരാഗിണി ബ്രിഗേഡ്(ബിആർബി) എന്ന സംഘടനയുടെ നേതൃത്വത്തിൽ 1500 ഓളം സ്ത്രീകൾ മഹാരാഷ്ട്രയിലെ ശനി ഷിൻഗ്‌നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ ഒരുങ്ങിയത്. ഇവരെ തടയാനായി പൊലീസിനൊപ്പം ശിവസേന, സനാതൻ സൻസസ്ത, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു ധാർമ്മിക് പരമ്പരാ രക്ഷാൻ മോഹിം എന്നീ സംഘടനകളും രംഗത്തുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP