Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോബൽ സമ്മാനം നേരത്തെ തരാമെന്ന് പറഞ്ഞു, പക്ഷേ ഞാനത് വേണ്ടെന്ന് പറഞ്ഞു; ഇനി നോബൽ സമ്മാനം ലഭിച്ചാലും സ്വീകരിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ; നോബൽ സമ്മാനം നേടാനായി മലാല ഒന്നും ചെയ്തിട്ടില്ലെന്നും യോഗാചാര്യന്റെ വിമർശനം

നോബൽ സമ്മാനം നേരത്തെ തരാമെന്ന് പറഞ്ഞു, പക്ഷേ ഞാനത് വേണ്ടെന്ന് പറഞ്ഞു; ഇനി നോബൽ സമ്മാനം ലഭിച്ചാലും സ്വീകരിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ; നോബൽ സമ്മാനം നേടാനായി മലാല ഒന്നും ചെയ്തിട്ടില്ലെന്നും യോഗാചാര്യന്റെ വിമർശനം

ന്യൂഡൽഹി: തനിക്ക് നോബൽ സമ്മാനം നൽകാമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും എന്നാൽ, താനത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. നോബൽ സമ്മാനം നേടിയ മലാല യൂസഫ് സായിക്കെതിരെ കടുത്ത വിമർശനവും രവിശങ്കർ ഉന്നയിച്ചു.

നോബൽ സമ്മാനം നേടാനായി മാത്രം മലായ ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറിന്റെ വിമർശനം. തനിക്ക് നോബൽ സമ്മാനം ലഭിച്ചാലും സ്വീകരിക്കില്ലെന്നും രവിശങ്കർ പറഞ്ഞു. എനിക്ക് നേരത്തെ നോബൽ സമ്മാനം തരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഞാനത് നിരസിച്ചു. ഞാൻ ജോലി ചെയ്യുന്നതിൽ മാത്രമാണ് വിശ്വസിക്കുന്നത്.

എന്റെ ജോലിയുടെ പേരിൽ എന്നെ ആദരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമില്ല. ആർക്കാണോ പുരസ്‌ക്കാരം ലഭിക്കാൻ അർഹതയുള്ളത് അവർക്ക് മാത്രമേ നൽകാൻ പാടുള്ളു. മലാല യൂസഫ് സായിക്ക് പുരസ്‌ക്കാരം നൽകിയതിനെ ഞാൻ പൂർണ്ണമായും എതിർക്കുന്നു. പുരസ്‌ക്കാരം നൽകിയതുകൊണ്ട് ഒരു ഉപകാരവുമില്ലെന്നും രവിശങ്കർ പറഞ്ഞു.

ലത്തൂരിലെ വരൾച്ചാ ബാധിത പ്രദേശം സന്ദർശിക്കുകയായിരുന്നു രവിശങ്കർ. നോബൽ പുരസ്‌ക്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മലാല യൂസഫ് സായി. പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ പോകുന്നതിനു വേണ്ടി ശബ്ദമുയർത്തിയതിനു വേണ്ടി സ്വാത് താഴ്‌വരയിലെ താലിബാൻ തീവ്രവാദികൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് മലാല പുരസ്‌ക്കാരത്തിന് അർഹതയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP