Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്മഭൂഷൻ സ്വീകരിച്ച ശ്രീ ശ്രീ രവിശങ്കറിന് നൊബൽ സമ്മാനം വേണ്ടത്രേ; ഇങ്ങോട്ട് കിട്ടിയിട്ടും അത് വേണ്ട് വച്ചെന്ന് വിശദീകരണം; ട്രോളിങ്ങുമായി സോഷ്യൽ മീഡിയ

പത്മഭൂഷൻ സ്വീകരിച്ച ശ്രീ ശ്രീ രവിശങ്കറിന് നൊബൽ സമ്മാനം വേണ്ടത്രേ; ഇങ്ങോട്ട് കിട്ടിയിട്ടും അത് വേണ്ട് വച്ചെന്ന് വിശദീകരണം; ട്രോളിങ്ങുമായി സോഷ്യൽ മീഡിയ

മുംബൈ : മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം ശ്രീ ശ്രീ രവിശങ്കറിന് പത്മഭൂഷൺ നൽകുമെന്ന് റിപ്പോർട്ടുകളെത്തിയെങ്കിലും സ്വാമിയുടെ എതിർപ്പിനെ തുടർന്ന് നൽകിയില്ല. എന്നാൽ രണ്ടാം വർഷം പത്മഭൂഷൻ നൽകുകയും ചെയ്തു. അങ്ങനെയുള്ള ശ്രീ ശ്രീയുടെ പുതിയ വെളിപ്പുത്തൽ ചർച്ചയാവുകയാണ്. നൊബേൽ സമാധാന സമ്മാനം നിരസിച്ചതായി ശ്രീ ശ്രീ രവിശങ്കർ പറയുന്നു. ഒപ്പം, പാക്കിസ്ഥാനി പെൺകുട്ടി മലാല യൂസഫ് സായിക്കു നൊബേൽ സമ്മാനം നൽകിയതിനെ വിമർശിക്കുകകൂടി ചെയ്തതോടെ ട്വിറ്റർ ചാർട്ടിൽ ഏറ്റവും മുന്നിലെത്തി ശ്രീ ശ്രീ രവിശങ്കർ.

മഹാരാഷ്ട്രയിലെ വരൾച്ചബാധിത മേഖലയായ ലാത്തൂർ സന്ദർശിച്ചശേഷമാണു ശ്രീ ശ്രീ ഈ അഭിപ്രായപ്രകടനം നടത്തിയത്. താൻ പ്രവൃത്തിയിലേ വിശ്വസിക്കുന്നുള്ളൂ എന്നും അതിന്റെ പേരിൽ ആദരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വിശദീകരണം. ഒപ്പം മലാലയ്ക്കു സമ്മാനം കൊടുത്തത് ഒരു കാര്യവുമില്ലാതെയാണെന്നും അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൊബേൽ സമ്മാനം വെറും രാഷ്ട്രീയക്കളിയാണെന്നും വിമർശിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റുമായി സമാധാന ചർച്ചയ്ക്കു താൻ ശ്രമിച്ചുവെന്നും എന്നാൽ തലവെട്ടിയ ആളുടെ ചിത്രമയച്ചുതന്നാണ് അവർ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാഗ്രഹിക്കാത്ത സ്ഥിതിക്ക് അവരെ സൈനികശക്തികൊണ്ടു നേരിടണമെന്നും നിർദേശിച്ചു.

ശ്രീ ശ്രീ രവിശങ്കറിന്റെ ഈ അഭിപ്രായ പ്രകടനം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ട്രോളുകളും പ്രവഹിക്കുകയാണ്. ആർട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ സമാധാനത്തിനുള്ള നൊബേൽ ശിപാർശ പട്ടികയിലുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ റിപ്പോർട്ടുള്ളതിനാലാണ് രവിശങ്കറിന്റെ വെളിപ്പെടുത്തൽ വരുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ സമാധാന പ്രക്രിയയിൽ മുഖ്യമായ പങ്കു വഹിച്ചു എന്നതാണ രവിശങ്കർ നൊബേൽ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണമായി പറയുന്നത്.

2012 മുതൽ ആർട് ഓഫ് ലിവിങ് ഫൗണ്ടേഷൻ കൊളംബിയയിൽ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഇത് പരിഗണിച്ചുകൊണ്ട് കൊളംബിയയുടെ ഏറ്റവൂം വലിയ സിവിലിയൻ ബഹുമതി കഴിഞ്ഞ ജൂലൈയിൽ രവിശങ്കറിന് സമ്മാനിച്ചിരുന്നു. നോർവെ ആസ്ഥാനമായ നൊബേൽ ഫൗണ്ടേഷൻ ശിപാർശ ചെയ്യപ്പെട്ടവരുടെ പേര് പുറത്തു വിട്ടിട്ടില്ലെങ്കിലും അമേരിക്കയിലെ മുൻ രഹസ്യാന്വേഷണ വിഭാഗം ഓഫീസറായിരുന്ന എഡ്വേഡ് സ്‌നോഡനും കൊളംബിയയിൽ സമാധാനത്തിന് മുൻകൈ എടുക്കുന്ന സംന്നദ്ധ സംഘടനയും നൊബേൽ ശിപാർശ പട്ടികയിലുണ്ടെന്നാണ് നൊബേൽ നിരീക്ഷികരെ ഉദ്ധരിച്ച് തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.

ആർട് ഓഫ് ലിവിങ് നടത്തുന്ന സമാധാന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ നൽകി രവിശങ്കറിനെ ആദരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP