Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സായിയുടെ ട്രയൽസിൽ പങ്കെടുക്കാൻ തയ്യാറെന്ന് 'ഇന്ത്യൻ ഉസൈൻ ബോൾട്ട്'; കമ്പള മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരുമാസത്തെ സമയം വേണമെന്ന് ശ്രീനിവാസ ഗൗഡ

സായിയുടെ ട്രയൽസിൽ പങ്കെടുക്കാൻ തയ്യാറെന്ന് 'ഇന്ത്യൻ ഉസൈൻ ബോൾട്ട്'; കമ്പള മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരുമാസത്തെ സമയം വേണമെന്ന് ശ്രീനിവാസ ഗൗഡ

സ്വന്തം ലേഖകൻ

ബംഗളൂരു: കാളയോട്ട മത്സരം കൊണ്ടു 'ഇന്ത്യൻ ഉസൈൻ ബോൾട്ട്' എന്ന വിശേഷണം നേടിയ ശ്രീനിവാസ ഗൗഡ ട്രാക്കിലെത്താൻ സന്നദ്ധത അറിയിച്ചു. സായിയുടെ ട്രയൽസിൽ പങ്കെടുക്കാൻ തയാറാണെന്ന് കമ്പള(കാളയോട്ടം) മത്സര താരം ശ്രീനിവാസ ഗൗഡ വ്യക്തമാക്കി. കമ്പള മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഒരുമാസത്തെ സമയം വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ സായിയുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവില്ല. കമ്പളയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഒരു മാസം വേണമെന്ന് ആവശ്യപ്പെടുന്നത്. മാർച്ച് ആദ്യ വാരത്തോടെ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ശാരീരികക്ഷമത കൂടി പരിഗണിച്ചതിന് ശേഷം സായ് അധികൃതരെ ബന്ധപ്പെടും - ഗൗഡ പറഞ്ഞു. സായിയുടെ ട്രയൽസിൽ പങ്കെടുക്കില്ലെന്ന് ഗൗഡ പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് ഗൗഡയുടെ വിശദീകരണം.

ഓട്ടമത്സരത്തിലെ ലോക റെക്കോർഡുകാരൻ ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടിയതോടെയാണ് നിർമ്മാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡക്ക് 'ഇന്ത്യൻ ഉസൈൻ ബോൾട്ട്' എന്ന വിളിപ്പേര് വീണത്. ഫെബ്രുവരി ഒന്നിന് നടന്ന മത്സരത്തിൽ 142.5 മീറ്റർ ദൂരം 13.62 സെക്കൻഡിൽ കാളകളോടൊപ്പം ഗൗഡ ഓടിയെത്തുകയായിരുന്നു. ഇത് 100 മീറ്ററിലേക്ക് ചുരുക്കുമ്പോഴാണ് 9.55 സെക്കൻഡ് എന്ന റെക്കോർഡ് സമയമാകുന്നത്. 9.58 സെക്കൻഡാണ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP