Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോട്ടറിയുടെ ചരക്കു സേവന നികുതിയിൽ തീരുമാനമായി; സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും; തീരുമാനം ജി എസ് ടി കൗൺസിൽ യോഗത്തിന്റേത്

ലോട്ടറിയുടെ ചരക്കു സേവന നികുതിയിൽ തീരുമാനമായി; സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും; തീരുമാനം ജി എസ് ടി കൗൺസിൽ യോഗത്തിന്റേത്

ന്യൂഡൽഹി : ചരക്കുസേവന നികുതിയിൽ ലോട്ടറിയുടെ നിരക്കിൽ ധാരണയായി. സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും സർക്കാർ അംഗീകൃത സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും നികുതി ചുമത്തും. ഡൽഹിയിൽ ചേർന്ന പതിനേഴാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.ലോട്ടറികൾക്ക് 28 ശതമാനം വേണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ജിഎസ്ടി റജിസ്‌ട്രേഷൻ കാര്യക്ഷമമായി വേഗത്തിൽ മുന്നേറുന്നതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

വ്യാപാരികൾക്കു റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഓഗസ്റ്റ് വരെ സമയം അനുവദിക്കാനും ഇന്നുചേർന്ന യോഗം തീരുമാനിച്ചു. 2500 മുതൽ 7500 വരെയുള്ള ഹോട്ടൽ മുറികൾക്ക് 18 ശതമാനവും 7500നു മുകളിലുള്ള ഹോട്ടൽ മുറികൾക്ക് 28 ശതമാനവും നികുതി ചുമത്തും. ചരക്കുസേവന നികുതി സമ്പ്രദായത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം 30ന് ഡൽഹിയിൽ നടക്കും. അന്ന് ജിഎസ്ടി കൗൺസിൽ വീണ്ടും ചേരും.

ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിന്റെ മറവിൽ നിർമ്മാതാക്കൾ ഉൽപന്നങ്ങളുടെ വില ഉയർത്തുന്നതു തടയാൻ നികുതിനിരക്കിലെ മാറ്റം കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തണമെന്നു കേരളം യോഗത്തിൽ ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP