Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും വലിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റിക്ക്' ചെലവ് 2063 കോടി രൂപ ! നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത് 31ന് ; സ്വാതന്ത്ര്യഭടന്മാർക്കുള്ള ആദരവായ പ്രതിമ രാജ്യത്തിന്റെ വലിയ ആകർഷണ കേന്ദ്രമായി മാറുമെന്നും ഗുജറാത്ത് സാമൂഹിക ക്ഷേമ മന്ത്രി

ലോകത്തെ ഏറ്റവും വലിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റിക്ക്' ചെലവ് 2063 കോടി രൂപ ! നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത് 31ന് ; സ്വാതന്ത്ര്യഭടന്മാർക്കുള്ള ആദരവായ പ്രതിമ രാജ്യത്തിന്റെ വലിയ ആകർഷണ കേന്ദ്രമായി മാറുമെന്നും ഗുജറാത്ത് സാമൂഹിക ക്ഷേമ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമ സ്വന്തമാകുന്നതോടെ രാജ്യത്തിന് ഒരു പൊൻതൂവൽ കൂടി ലഭിക്കുകയാണ്. ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവറിന് സമീപത്തായി സാധുബേട് ദ്വീപിൽ പൂർത്തിയാകുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ നിർമ്മാണ ജോലികൾ ഭൂരിഭാഗവും അവസാനിച്ചിരിക്കുകയാണ്. ഈ മാസം 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമർപ്പിക്കുമെന്ന് ഗുജറാത്ത് സാമൂഹിക ക്ഷേമ മന്ത്രി വസൻഭായി ആഹിർ അറിയിച്ചു. ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമ സ്വാതന്ത്ര്യ സമരഭടന്മാർക്കുള്ള ആദരവാണെന്നും ഇന്ത്യയുടെ വലിയ ആകർഷണ കേന്ദ്രമായി ഭാവിയിൽ ഇതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 1 മുതൽ 30 വരെ ലോകോത്തര നിലവാരമുള്ള സർദാർ പട്ടേൽ മ്യൂസിയവും സന്ദർശകർക്കായി തുറന്നു കൊടുക്കും. കേരളത്തിലെ എല്ലാ ജനങ്ങളെയും മ്യൂസിയത്തിലേക്കു ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ എത്തിയതായിരുന്നു വസൻഭായി. കേരളത്തിന് മികച്ച വിപണന സാധ്യത ഉള്ള സ്ഥലം കൂടിയാണിത്. കേരളത്തിന്റെ കരകൗശല വസ്തുക്കൾ വിറ്റഴിക്കാനും തനതായ ഉത്പന്നങ്ങൾക്കു മികച്ച വിപണനസാധ്യത കണ്ടെത്താനും ആവശ്യമായ സഹായം നൽകും.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് ഗുജറാത്ത് മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്. കേരള ഹൗസ് സ്ഥാപിക്കാനും കേരളത്തിനു സാംസ്‌കാരിക, കലാ കേന്ദ്രം സ്ഥാപിക്കാനും ആവശ്യമെങ്കിൽ സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് എംപിമാരായ ദീപ്സിങ് റാത്തോഡ്, പ്രഭാത് സിങ് ചൗഹാൻ, എംഎൽഎമാരായ ശശികാന്ത് പന്ത്യ, അരവിന്ദഭായി പട്ടേൽ, രത്തൻസിങ് റാത്തോഡ്, നരേഷ്ഭായി പട്ടേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ പ്രത്യേകതകൾ ഇവ

ഉയരം 182 മീറ്റർ.ആകെ ചെലവ് 2063 കോടി.നിർമ്മാണം പൂർത്തിയാകാൻ 4 വർഷം.മേൽനോട്ടച്ചുമതല: സർദാർ വല്ലഭ്ഭായി പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റി. ആകർഷണങ്ങൾ: പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, 5 കിലോമീറ്റർ റോഡ്, ഭരണ നിർവഹണ കേന്ദ്രം. പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകൾ.

പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗ്യാലറി. 200 പേർക്ക് ഒരേ സമയം ഗ്യാലറിയിൽ നിൽക്കാം. ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പം. ഉപയോഗിച്ചത് 70,000 ടൺ സിമന്റ്, 6000 ടൺ സ്റ്റീൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP