Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോധ്ര ഹൗസിങ് സൊസൈറ്റി ഫണ്ട് തിരിമറി: ടീസ്ത സെതൽവാദിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു; നടപടി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച്

ഗോധ്ര ഹൗസിങ് സൊസൈറ്റി ഫണ്ട് തിരിമറി: ടീസ്ത സെതൽവാദിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു; നടപടി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച്

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ് സുപ്രീംകോടതി ഈമാസം പത്തൊൻപതു വരെ തടഞ്ഞു. ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി.

ഗോധ്ര കലാപത്തിൽ കത്തിനശിച്ച ഹൗസിങ് സൊസൈറ്റി മ്യൂസിയമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫണ്ട് തിരിമറി നടത്തിയെന്നാണ് ഇരുവർക്കുമെതിരായ ആരോപണം.ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ അഹമ്മദാബാദ് ഹൈക്കോടതി ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്ന് ടീസ്ത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഗുജറാത്ത് പൊലീസ് ടീസ്തയെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ വസതയിലെത്തിയിരുന്നു. എന്നാൽ സുപ്രീംകോടതിയെ സമീപിച്ച ടീസ്ത സ്റ്റേ വാങ്ങുകയായിരുന്നു. ടീസ്തയെയും ഭർത്താവിനേയും ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇന്ന് വീണ്ടും ഹർജി പരിഗണിച്ച സുപ്രീംകോടതി അറസ്റ്റ് വീണ്ടും സ്‌റ്റേ ചെയ്യുകയായിരുന്നു.

2002 ലെ ഗുജറാത്ത് കലാപത്തിൽ ആക്രമിക്കപ്പെട്ട ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിലെ ഇരകൾക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ ക്രമക്കേട് നടത്തിയെന്നാണ് ടീസ്തയ്ക്കും ഭർത്താവിനുമെതിരെയുള്ള ആരോപണം. ഗുൽബർഗ് സൊസൈറ്റിയെ ഗുജറാത്ത് വംശഹത്യയുടെ സ്മാരകമാക്കാൻ ശേഖരിച്ച ഫണ്ടിൽ നിന്നും 1.51 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം. ടീസ്റ്റ സെതൽവാദ്, ഭർത്താവ് ജാവേദ് ആനന്ദ്, കലാപത്തിൽ കൊല്ലപ്പെട്ട എംപി ഇഹ്‌സാൻ ജഫ്രിയുടെ മകൻ തൻവീർ, ഗുൽർബഗ് സൊസൈറ്റിയുടെ സെക്രട്ടറി ഫിറോസ് ഗുൽസാർ, സൊസൈറ്റി ചെയർമാൻ സലിം ശാന്തി എന്നിവർക്കെതിരെയാണ് കേസ്.

ഗുൽബർഗ് സൊസൈറ്റിയിൽ വച്ച് മുൻ എംപി ഇഹ്‌സാൻ ജഫ്രി ഉൾപ്പെടെ 68പേർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ സ്മരണാർത്ഥമാണ് സൊസൈറ്റിയെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP