Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭീകരർ കൊലപ്പെടുത്തിയ സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ കല്ലേറ്; ജനക്കൂട്ടത്തിന്റെ പ്രകോപനത്തിന് കാരണം സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടിയത്; സ്ഥിതി നിയന്ത്രണ വിധേയമാക്കി പൊലീസും സൈനികരും

ഭീകരർ കൊലപ്പെടുത്തിയ സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ കല്ലേറ്; ജനക്കൂട്ടത്തിന്റെ പ്രകോപനത്തിന് കാരണം സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടിയത്; സ്ഥിതി നിയന്ത്രണ വിധേയമാക്കി പൊലീസും സൈനികരും

ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്.

ഫയാസിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് കുഴപ്പങ്ങളുണ്ടായത്. ഒരു സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. വെടിവയ്‌പ്പാണെന്നു കരുതി രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഉടൻതന്നെ സ്ഥിതി നിയന്ത്രണവിധേയമായി.

ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവസൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇന്നലെ വെടിയുണ്ടകളേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ കരസേനയിൽ ചേർന്ന ഫയാസ് ജമ്മുവിലെ അഖ്‌നൂർ മേഖലയിലാണു ജോലി ചെയ്തിരുന്നത്.

പട്ടാളത്തിൽ ചേർന്നശേഷം ആദ്യമായി അവധിക്കു പോയതായിരുന്നു. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിട്ടുണ്ട്. ഭീകരരെ ചെറുക്കാൻ ശ്രമിച്ചപ്പോഴുണ്ടായ മുറിവുകളും ശരീരത്തിലുണ്ടെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP