Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളുടെ ജന്മദിനത്തിന് കേക്ക് മുറിക്കരുത്; ഒരു കാരണവശാലും മെഴുകുതിരി കത്തിക്കരുത്; അതൊക്ക ക്രൈസ്തവ രീതികളാണ്; സനാതന ധർമ്മം കാത്ത്‌സൂക്ഷിക്കാനായി ഹിന്ദുക്കൾ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി  

മക്കളുടെ ജന്മദിനത്തിന് കേക്ക് മുറിക്കരുത്; ഒരു കാരണവശാലും മെഴുകുതിരി കത്തിക്കരുത്; അതൊക്ക ക്രൈസ്തവ രീതികളാണ്; സനാതന ധർമ്മം കാത്ത്‌സൂക്ഷിക്കാനായി ഹിന്ദുക്കൾ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഹിന്ദുക്കളുടെ ജന്മദിന ആഘോഷത്തിന് വിചിത്ര നിർദ്ദേശവുമായി കേന്ദ്രമന്ത്രി. സനാതന ധർമം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ നിർദ്ദേശം. സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം.

ക്ഷേത്രങ്ങളിൽ പോയി ശിവനെയും കാളിയെയും പ്രാർത്ഥിക്കുകയാണു ചെയ്യേണ്ടതെന്നും മന്ത്രി നിർദ്ദേശം വയ്ക്കുന്നുണ്ട്. അതേസമയം മന്ത്രിയുടെ വിചിത്ര വാദത്തിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇത് വർഗീയപരമായ പ്രശ്‌നങ്ങൾ വഴിവയ്ക്കാൻ മാത്രമെ ഉപകരിക്കൂ എന്നു പറഞ്ഞാണ് സേഷ്യൽ മീഡിയ മന്ത്രിയെ വിമർശിക്കുന്നത്.

കുട്ടികളെ രാമായണം, ഗീത, ഹനുമാൻ ചാലിസ എന്നിവ പഠിപ്പിക്കണം. സനാതന ധർമവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരിൽ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിചിത്ര നിർദ്ദേശങ്ങൾ.

നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങൾക്കു മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികൾക്കു പകരം മൺചിരാതുകൾ കത്തിക്കുക. മിഷനറി സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സനാതന ധർമത്തിനു പകരം ക്രിസ്ത്യൻ ജീവിത രീതിയാണു പഠിക്കുന്നത്.മറ്റു മതങ്ങളിൽ ജനങ്ങൾ ഞായറാഴ്ച പള്ളികളിൽ പോകും. വെള്ളിയാഴ്ച പ്രാർത്ഥിക്കും. നമ്മുടെ മതത്തിൽ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളിൽ കുട്ടികൾക്ക് അഡ്‌മിഷൻ എടുക്കുന്നു. തിരിച്ചുവന്ന് നെറ്റിയിൽ തിലകക്കുറി വേണ്ടെന്ന് അവർ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP