Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഇനിയെങ്കിലും ആരും പറയരുത്; പട്ടിണിയാണ് ഭീകരതയുടെ കാതൽ എന്ന് പറയുന്നതും മണ്ടത്തരം; വിവാദമുയർത്തി വീണ്ടും തസ്ലീമ

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഇനിയെങ്കിലും ആരും പറയരുത്; പട്ടിണിയാണ് ഭീകരതയുടെ കാതൽ എന്ന് പറയുന്നതും മണ്ടത്തരം; വിവാദമുയർത്തി വീണ്ടും തസ്ലീമ

ന്യൂഡൽഹി: ധാക്കയിലെ റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശിലെ വിവാദ എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗത്തെത്തി. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഇനിയെങ്കിലും ആരും പറയരുതെന്നാണവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ധാക്കയിൽ ആക്രമണത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും തെളിഞ്ഞ സാഹചര്യത്തിൽ പട്ടിണിയാണ് ഭീകരതയുടെ കാതൽ എന്ന മണ്ടത്തരം ആരും പറയരുതെന്നും തസ്ലീമ പറയുന്നു. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.

ഇതിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആഗോള ഭീകരതയ്ക്ക് ബംഗ്ലാദേശിൽ നിന്നും ഭീകരമായ പ്രാതിനിധ്യമാണുള്ളതെന്നും അതിനാൽ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

36 രാജ്യങ്ങളിലെ ഭീകരപ്രവർത്തനങ്ങളിൽ ബംഗ്ലാദേശുകാർ ഭാഗഭാക്കാകുന്നുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ടെന്നും തസ്ലീമ ചൂണ്ടിക്കാട്ടുന്നു. ധാക്ക ആക്രമണത്തിന് ശേഷം നടത്തിയ തുടർച്ചയാ ട്വീറ്റുകളിലൂടെയാണ് തസ്ലീമ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ഇസ്ലാമിലെ അനാചാരങ്ങൾക്കെതിരെ തന്റെ എഴുത്തിലൂടെ പ്രതികരിച്ചതിന് ബംഗ്ലാദേശിലെ മതമൗലികവാദികൾ വധഭീഷണി മുഴക്കിയതിനെ തുടർന്ന് തസ്ലീമ 1994ൽ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്യുകയായിരുന്നു. അൽഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ഇവർക്ക് നേരെ വധഭീഷണി നിലനിൽക്കുന്നുണ്ട്. എഴുത്തുകാരിയെന്നതിന് പുറമെ സ്ത്രീപക്ഷവാദിയും മനുഷ്യാവകാശ കാഴ്ചപ്പാടുകളുമുള്ള വ്യക്തിയുമാണ് ഇവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP