Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകം മുഴുവൻ ചുറ്റി ഇന്ത്യയുടെ തിളക്കം കൂട്ടുന്ന മോദി സ്വന്തം നാട്ടിലെ ഈ പെൺകുട്ടിയെ അറിയുമോ? ബലാൽസംഗത്തിൽ പിറന്ന കുഞ്ഞുമായി ഗുജറാത്തിലെ മൺകുടിലിൽ കഴിയുന്ന 14-കാരിയുടെ കരളലിയിക്കുന്ന കഥ

ലോകം മുഴുവൻ ചുറ്റി ഇന്ത്യയുടെ തിളക്കം കൂട്ടുന്ന മോദി സ്വന്തം നാട്ടിലെ ഈ പെൺകുട്ടിയെ അറിയുമോ? ബലാൽസംഗത്തിൽ പിറന്ന കുഞ്ഞുമായി ഗുജറാത്തിലെ മൺകുടിലിൽ കഴിയുന്ന 14-കാരിയുടെ കരളലിയിക്കുന്ന കഥ

അഹമ്മദാബാദ്: ഖഡൽപുരിലെ മൺകുടിലിൽ ജീവിതത്തിലേക്ക് നോക്കി നെടുവീർപ്പിടുകയാണ് ഈ 14-കാരി. സ്വന്തം അർധസഹോദരന്മാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഈ പെൺകുട്ടി കഴിഞ്ഞയാഴ്ച ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഉത്തര ഗുജറാത്തിലെ മെഹാസാന ജില്ലയിൽപ്പെട്ട ഈ പിന്നാക്കപ്രദേശത്തെ ഒറ്റപ്പെട്ട വീട്ടിൽ അവൾ ജീവിതത്തിന്റെ പുതിയ ഏടിന് തുടക്കം കുറിച്ചു.

ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് ഇന്ത്യയുടെ തിളക്കം വർധിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിലാണ് ഈ ദുരന്തകഥയും. മണ്ണുകൊണ്ട് പണിതീർത്ത, ടിൻ ഷീറ്റുകൊണ്ട് മേൽക്കൂരയിട്ട കുടിലിൽ അവളും കാഴ്ചശക്തി കുറവുള്ള 50 വയസ്സുള്ള അച്ഛനും 15 വയസ്സുള്ള സഹോദരനുമാണുള്ളത്. ആ ദുരിതത്തിലേക്കാണ് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നത്. അതും ജീവിതത്തിലെ മറക്കാനാവാത്ത ദുരന്തത്തിന്റെ സമ്മാനമായി.

വീട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയതായിരുന്നു അവൾ. അപ്പോഴാണ് അവിടെ കാത്തുനിന്ന നാല് ചെറുപ്പക്കാർ അവളെ ഉപദ്രവിച്ചത്. ബന്ധുക്കളായ അവരെ അവൾ സംശയിച്ചതേയില്ല. ക്രൂരമായ ബലാൽസംഗത്തിന് ഇരയായെങ്കിലും അവൾ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഗ്രാമത്തിലെ മുതിർന്ന സ്ത്രീയാണ് അവൾ ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അപ്പോഴാണ് ബലാൽസംഗക്കഥ എല്ലാവരുമറിയുന്നത്.

മകളിൽനിന്ന് സംഭവറിഞ്ഞ അച്ഛൻ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പൊലീസെത്തി പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ, അവൾ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭഛിദ്രം നടത്താനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. 18-നും 21-നും മധ്യേ പ്രായമുള്ളവരാണ് അവളെ ഉപദ്രവിച്ച യുവാക്കൾ. നാലുപേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

രണ്ടുവയസ്സുള്ളപ്പോൾ അമ്മയെ നഷ്ടമായതാണ് അവൾക്ക്. പിന്നീട് വീട്ടിൽ ഒറ്റയ്ക്ക് ജീവിതം. അച്ഛനും സഹോദരനും പോയിക്കഴിഞ്ഞാൽ വീട്ടിൽ അവൾ ഒറ്റയ്ക്കാകും. കെട്ടിട നിർമ്മാണ തൊഴിലാളിയായ അച്ഛന് അപകടത്തിലാണ് കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടത്. തന്റെ മകൾക്ക് നേരിട്ട ദുരന്തം അദ്ദേഹം ഉൾക്കൊണ്ടുകഴിഞ്ഞു. കുഞ്ഞിനെ ദത്തുനൽകണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. മകൾക്ക് കുഞ്ഞിനെ വളർത്തണമെന്നാണ് ആഗ്രഹമെങ്കിൽ അതിനും താൻ തയ്യാറാണെന്ന് ഈ പിതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP