Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒപ്പം പഠിച്ച പെൺകുട്ടിയെ പ്രണയിച്ച് ജീവിത സഖിയാക്കി; ആപിന്റെ വിജയത്തിൽ കേജ്രീവാൾ ചേർത്തുപിടിക്കുന്നത് സുനിതയെ; ഡൽഹി നിയുക്ത മുഖ്യമന്ത്രിക്ക് താങ്ങും തണലുമാകുന്ന ഭാര്യയുടെ കഥ

ഒപ്പം പഠിച്ച പെൺകുട്ടിയെ പ്രണയിച്ച് ജീവിത സഖിയാക്കി; ആപിന്റെ വിജയത്തിൽ കേജ്രീവാൾ ചേർത്തുപിടിക്കുന്നത് സുനിതയെ; ഡൽഹി നിയുക്ത മുഖ്യമന്ത്രിക്ക് താങ്ങും തണലുമാകുന്ന ഭാര്യയുടെ കഥ

പിന്റെ വിജയത്തിൽ ഏറെ പിന്തുണ നൽകിയ വ്യക്തിയാരെന്ന് ഡൽഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാളിനോട് ചോദിച്ചാൽ അദ്ദേഹം പറയുക സുനിതയെന്നാണ്. കേജ്രീവാളിന്റെ നല്ല പാതിയാണ് സുനിത. സുനിത ഇല്ലെങ്കിൽ ഞാൻ ഒന്നും നേടില്ലായിരുന്നു. ഞാൻ ഒരു ചെറിയ മനുഷ്യനാണ്. ഒന്നും ഒറ്റയ്ക്ക് ചെയ്യാനാവില്ല. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ നേടിയ വൻവിജയത്തിന് ശേഷം കേജ്‌രിവാൾ പറഞ്ഞത്. ആപിന്റെ വിജയത്തിന് ശേഷം അണികളെ അഭിവാദ്യം ചെയ്യാൻ കെജ്രിവാൾ എത്തിയപ്പോൾ ഭാര്യ സുനിതയെയും ഒപ്പം കൂട്ടി. തന്റെ ഭാര്യയുടെ തോളിൽ കൈയിട്ട് ചേർത്തുനിർത്തിയത്. ആരവം മുഴക്കുന്ന ജന സാഗരത്തിന് നേരെ കൈയുയർത്തി എ.എ.പിയുടെ വിജയത്തിൽ സുനിതയുടെ പങ്ക് ഉറക്കെ വിളിച്ചു പറയാനും കെജ്രിവാൾ മറന്നില്ല.

പാർട്ടി ആസ്ഥാനത്ത് വിജയ പ്രസംഗം നടത്തുമ്പോൾ കേജ്‌രിവാളിന് പിന്നിൽ നിൽക്കുകയായിരുന്നു ഐ.ആർ.എസ് ഉദ്യോഗസ്ഥയായ സുനിത. പ്രസംഗത്തിനിടെ രണ്ട് വട്ടം മുൻപിലേക്ക് വരാൻ സുനിതയോട് കേജ്‌രിവാൾ കൈചൂണ്ടി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ മടിച്ച് മുന്നോട്ടുവന്ന സുനിതയെ കേജ്‌രിവാൾ തന്നെ വൻ ജനസാഗരത്തിന് പരിചയപ്പെടുത്തുകയായിരുന്നു. ഇത് എന്റെ ഭാര്യ. ഇന്ന് ഇവിടേക്ക് ഇവരെ നിർബന്ധിച്ച് കൊണ്ടുവരികയായിരുന്നു. സർക്കാർ അവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഞാൻ പറഞ്ഞു എന്നാണ് കേജ്രീവാൾ പറഞ്ഞത്.

പ്രണയിച്ചാണ് കേജ്രീവാൾ സുനിതയെ കല്യാണം കഴിച്ചത്. ഇന്ത്യൻ റവന്യൂ സർവീസിൽ 1994 ബാച്ചിലെ അംഗങ്ങളായിരുന്നു കെജ്രിവാളും ഭാര്യ സുനിതയും. കണ്ട നിമിഷം തന്നെ പ്രണയത്തിലായതാണ് സുനിതയും കേജ്രീവാളും. തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ച കെജ്രിവാളിന്റെ വാക്കുകളെ തള്ളിപ്പറയാൻ സുനിത തയ്യാറായില്ല. ആ കരങ്ങളിൽ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന സുനിത വിവാഹത്തിനുള്ള തന്റെ സമ്മതം അറിയിക്കുകയായിരുന്നു.

റവന്യു വകുപ്പിലെ ജോലിയുപേക്ഷിച്ചു അഴിമതിക്കെതിരെ പടവാളേന്തിയ കേജ്രീവാളിന് എന്നും പിന്തുണയായി സുനിത ഉണ്ടായിരുന്നു. രാജ്യത്തെ മുഴുവൻ ചർച്ചാവിഷയമായി ഭർത്താവ് മാറിയെങ്കിലും ക്യാമറയ്ക്ക് മുന്നിൽ വരാൻ താത്പര്യപ്പെടാത്ത വിനയാന്വീതയായ വീട്ടമ്മയാണവർ. കേജ്രിവാൾ ചെയ്യുന്ന വലിയകാര്യങ്ങളെക്കുറിചോർത്തു താൻ വേവലാതിപ്പെടാറില്ലെന്നും സുനിത പറയുന്നു. മറ്റേതൊരു ജോലിയും പോലെയാണ് താൻ ഇതിനെയും കാണുന്നതെന്നും സുനിത പറയുന്നു.  ഡയബറ്റിക് ബാധിതനായ കെജ്രിവാളിനെ ആരോഗ്യവാനാക്കി പൊതുവേദികളിലെത്തിക്കുവാനും അടിപതറിയ അവസരങ്ങളിൽ സാന്ത്വനവുമായി ഒപ്പം കൂടാനുമായിരുന്നു ഭാര്യയായ സുനിതയ്ക്ക് ഇഷ്ടം. താൻ ജോലിക്കായി പുറപ്പെടുന്നതിന് മുമ്പ് കെജ്രിവാളിനുള്ള ഭക്ഷണം തയ്യാറാക്കുന്നത് മുതൽ പലാകാര്യങ്ങളും ഇന്നും മുടങ്ങാതെ ചെയ്തുപോരുന്നു സുനിത. കെജ്രിവാൾ താൻ തയ്യാറാക്കി നൽകുന്ന ചൂടുവെള്ളം കൃത്യമായി കുടിക്കണമെന്നും സുനിതയ്ക്ക് നിർബന്ധം.

ഭാര്യയെന്ന നിലയിൽ സുനിത ഇല്ലായിരുന്നെങ്കിൽ താൻ എവിടെയും എത്തില്ലായിരുന്നെന്നും കേജ്രീവാൾ പറയുന്നു. ഒരു ഭാര്യയെന്ന നിലയിൽ സുനിത തന്നെ വിസ്മയിപ്പിച്ചിരുന്നുവെന്ന് കെജ്രിവാൾ കൂട്ടിച്ചേർക്കുന്നു. തിരക്കിലായ പിതാവ് കെജ്രിവാളിന്റെ അസാന്നിധ്യം അറിയിക്കാതെ തങ്ങളുടെ രണ്ട് കുട്ടികളെയും നേർ വഴിക്ക് നടത്തുന്നതിനും സുനിത സമയം കണ്ടെത്തുന്നു. നോയിഡയിലെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് കേജ്രീവാൾ താമസിക്കുന്നത്. 16 കാരിയായ മകൾ ഹർഷിതയ്ക്കും 11 കാരൻ മകൻ പുൽക്കിതിനും അച്ഛൻ അഭിമാന ചിഹ്ന്‌നമാണ്. സ്‌കൂളിലെ അദ്ധ്യാപകരും കൂട്ടുകാരും കേജ്രിവാളിന്റെ മക്കളെന്ന് അവരെ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. പരിവർത്തന്റെ പ്രവർത്തനങ്ങളിൽ സജീവമായതോടെ അച്ഛനെ കാണാൻ പോലും കിട്ടുന്നില്ലെന്ന പരാതി ഇവർക്കുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP