Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരികിൽ കിടന്നു കിട്ടിയ 10 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി സെയിൽസ്മാന്റെ സത്യസന്ധത; പണത്തിന് മുന്നിൽ മനസിലെ മൂല്യത്തിന് പ്രാധാന്യം നൽകിയ ദിലീപിന് പ്രതിഫലമായി ലഭിച്ചത് രണ്ടു ലക്ഷം രൂപ; കണ്ണ് നിറയ്ക്കുന്ന സംഭവം നടന്നത് ഗുജറാത്തിലെ സൂറത്തിൽ

റോഡരികിൽ കിടന്നു കിട്ടിയ 10 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി സെയിൽസ്മാന്റെ സത്യസന്ധത; പണത്തിന് മുന്നിൽ മനസിലെ മൂല്യത്തിന് പ്രാധാന്യം നൽകിയ ദിലീപിന് പ്രതിഫലമായി ലഭിച്ചത് രണ്ടു ലക്ഷം രൂപ; കണ്ണ് നിറയ്ക്കുന്ന സംഭവം നടന്നത് ഗുജറാത്തിലെ സൂറത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: റോഡരികിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചാൽ സ്വന്തം കീശ നിറയ്ക്കാൻ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് സമൂഹത്തിൽ കുറവല്ല. അത്തരത്തിലുള്ള ആളുകൾക്ക് മാതൃക എന്നാൽ എന്തെന്ന്  അറിയിക്കുന്ന വാർത്തകളും ഉണ്ടാകാറുണ്ട്. എന്നാൽ അക്കൂട്ടത്തിൽ വ്യത്യസ്ഥമായൊരു വാർത്തയാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും പുറത്ത് വരുന്നത്. ഒന്നും രണ്ടുമല്ല റോഡരികിൽ നിന്നും സെയിൽസ്മാന് പത്തു ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാൽ ഇത് ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തതിന് പിന്നാലെ സെയിൽസ്മാനെ തേടിയെത്തിയത് രണ്ട് ലക്ഷം രൂപയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം. ഉംറ മേഖലയിലെ സാരി വിൽപന ശാലയിലെ ജീവനക്കാരനമായ ദിലീപ് പോഡ്ഡറിനാണ് പത്തു ലക്ഷം രൂപ വഴിയരികിൽ നിന്നും ലഭിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കടയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. റോഡിൽ കിടക്കുന്ന ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ രണ്ടായിരത്തിന്റെ നോട്ടുകളാണ് ദിലീപ് കണ്ടത്. ആകെ പത്തു ലക്ഷം രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.

സംഭവം കടയുടമയുടെ ശ്രദ്ധയിൽപെടുത്തിയതിന് പിന്നാലെ പണത്തിന്റെ അവകാശിയെ കണ്ടെത്തുന്നത് വരെ പണം ദിലീപ് സൂക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. പിന്നാലെ ദിലീപ് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തിയതെന്ന് ഉംറ പൊലീസ് സ്റ്റേഷൻ ഓഫീസർ കെ എ ഗധ്വി പറഞ്ഞു.

ഒരു ജൂവലറി ഉടമയ്ക്കാണ് പണം നഷ്ടമായതെന്നും അദ്ദേഹത്തിന് പേരു വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. പണത്തിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ ദിലീപ് ഉടമസ്ഥന് പണം കൈമാറി. പണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ അദ്ദേഹം ഒരുലക്ഷം രൂപ ദിലീപിന് സമ്മാനിക്കുകയും ചെയ്തു. ദിലീപ് തിരികെ നൽകിയ പണം കൊണ്ട് ഉടമസ്ഥൻ സ്വർണം വാങ്ങുകയാണ് ചെയ്തത്.

ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത്. നഷ്ടമായ പണം തിരികെ നൽകിയത് ദിലീപാണെന്ന് അറിഞ്ഞതോടെ സ്വർണക്കടയുടമ ദിലീപിനെ അഭിനന്ദിക്കാൻ തീരുമാനിച്ചു. തുടർന്ന് ഹൃദയും ഒരുലക്ഷം രൂപ ദിലീപിന് സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP