Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ പെൺകുട്ടിയോട് പരാജയപ്പെട്ടതോടെ പതിമൂന്നുകാരൻ തീരുമാനിച്ചത് ജീവനൊടുക്കാൻ; വ്യാഴാഴ്‌ച്ച മുതൽ കാണാതായ ചരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത് റെയിൽവെ ട്രാക്കിൽ

ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ പെൺകുട്ടിയോട് പരാജയപ്പെട്ടതോടെ പതിമൂന്നുകാരൻ തീരുമാനിച്ചത് ജീവനൊടുക്കാൻ; വ്യാഴാഴ്‌ച്ച മുതൽ കാണാതായ ചരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത് റെയിൽവെ ട്രാക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ബോൺഗിർ: ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കാണാതായ പതിമൂന്നുകാരനെ റെയിൽവെട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ബോൺഗിറിൽ ആണ് ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ചരൺ(13) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാമണ്ണപ്പേട്ട് റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

ചരണിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തുന്നത്. ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്നെയാണ് സ്‌കൂൾ മാനേജ്മെന്റ് ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്.

ചരണിന്റെ മാതാപിതാക്കൾ സ്‌കൂൾ മാനേജ്മെന്റിനെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. എതിർ സ്ഥാനാർത്ഥിയായ പെൺകുട്ടിയോട് പരാജയപ്പെട്ട ശേഷം ചരൺ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ചരണിനെ ആത്മഹത്യയിലെത്തിച്ചതെന്നും ബോൺഗിർ ഡിസിപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP