Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിലെ ശൗചാലയത്തിൽ ഒൻപതാം ക്ലാസുകാരന്റെ മൃതദേഹം; കൊലയിലേക്ക് നയിച്ചത് പത്താം ക്ലാസുകാരനുമായുള്ള വഴക്ക്; കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തി

സ്‌കൂളിലെ ശൗചാലയത്തിൽ ഒൻപതാം ക്ലാസുകാരന്റെ മൃതദേഹം; കൊലയിലേക്ക് നയിച്ചത് പത്താം ക്ലാസുകാരനുമായുള്ള വഴക്ക്; കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തി

വഡോദര: സ്‌കൂളിലെ ശൗചാലയത്തിനുള്ളിൽ ഒൻപതാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 14 വയസ്സുള്ള വിദ്യാർത്ഥിയുടെ മൃതദേഹം സ്‌കൂളിൽ കണ്ടെത്തിയത്. വയറ്റിൽ കത്തികൊണ്ട് കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ശൗചാലയത്തിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായി കൊല്ലപ്പെട്ട കുട്ടി വഴക്ക് കൂടിയിരുന്നുവെന്നും ഇത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥി ഇപ്പോൾ ഒളിവിലാണ് എന്നും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡൽഹിയിലും സമാനമായ സംഭവം നടന്നിരുന്നു. ഡൽഹിയിലെ ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥി പ്രദ്യുമ്നൻ താക്കൂറിനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യം സ്‌കൂൾ ബസ്സിന്റെ ഡ്രൈവറെയാണ് പൊലീസ് പ്രതിയാക്കിയത്. പിന്നീട് കേസ് അന്വേഷിച്ച സിബിഐ പ്ലസ് വൺ വിദ്യാർത്ഥിയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ക്ലാസ് പരീക്ഷ മാറ്റിവെക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP