Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെയിൻ ടോയ്‌ലറ്റിൽ കയറിയാൽ ചീഞ്ഞുനാറില്ല; മനുഷ്യ വിസർജ്യം ട്രാക്കിൽ വീഴില്ല; മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം നടപ്പിലാക്കിയാൽ ഇന്ത്യൻ റെയിൽവേയുടെ മുഖം മാറും

ട്രെയിൻ ടോയ്‌ലറ്റിൽ കയറിയാൽ ചീഞ്ഞുനാറില്ല; മനുഷ്യ വിസർജ്യം ട്രാക്കിൽ വീഴില്ല; മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം നടപ്പിലാക്കിയാൽ ഇന്ത്യൻ റെയിൽവേയുടെ മുഖം മാറും

തീവണ്ടിയാത്രയെ ഏറ്റവും ഭയാനകമായ അനുഭവമാക്കി മാറ്റുന്നത് അതിലെ ടോയ്‌ലറ്റുകളിൽ കയറേണ്ടിവരുമ്പോഴാണ്. ചീഞ്ഞുനാറുന്ന ടോയ്‌ലറ്റുകളാണ് ഇന്ത്യൻ റെയിൽവേയുടെ തീരാശാപം. വിസർജ്യം നേരിട്ട് ട്രാക്കിലേക്ക് വീഴുന്ന തരത്തിലുള്ള പുരാതന സമ്പ്രദായം ഇപ്പോഴും പിന്തുടരുന്നതിനാൽ, ട്രയിൻ ഓടുന്നിടമെല്ലാം നാറുന്ന അവസ്ഥയാണ് ഇപ്പോൾ.

എന്നാൽ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം പ്രാവർത്തികമാക്കിയാൽ തീവണ്ടി യാത്രയിലെ ഈ ശാപം ഒഴിവാകും. ട്രെയിനിൽ വെള്ളമില്ലാത്ത, മണമില്ലാത്ത ടോയ്‌ലറ്റുകൾ ഡിസൈൻ ചെയ്തതിലൂടെ റെയിൽവേ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം നേടാനും വിനോദ് ആന്റണി തോമസിന് സാധിച്ചു.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ ഈ ഡിസൈനിങ് മത്സരം നടത്തിയത്. ശുചിയായ ടോയ്‌ലറ്റുകൾ ഡിസൈൻ ചെയ്യുകയായിരുന്നു മത്സരവിഷയം. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ ആർക്കിട്ടെക്ചർ പത്താം സെമസ്റ്റർ വിദ്യാർത്ഥിയായ വിനോദിന്റെ ഡിസൈൻ രണ്ടാമതെത്തി.

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷനാണ് മത്സരം നടത്തിയത്. വിനോദിന് 75,000 രൂപ സമ്മാനമായി ലഭിച്ചു. മതിയായ രീതിയിലുള്ള ഫ്ളാഷിങ് നടക്കാത്തതുകൊണ്ടാണ് ട്രയിൻ ടോയ്‌ലറ്റുകളിൽ അഴുക്ക് കെട്ടിക്കെടക്കാൻ ഇടയാകുന്നതെന്ന് വിനോദ് നിരീക്ഷിക്കുന്നു. ട്രാക്കിലേക്ക് വിസർജ്യം നേരിട്ട് വീഴുന്നതും വിനോദിന്റെ ടോയ്‌ലറ്റിൽ ഒഴിവാകുന്നുണ്ട്. വിസർജ്യം വലിയൊരു ടാങ്കിലേക്കാണ് പോയി വീഴുക. ഇതിൽ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്.

രാജ്യത്തെ വിവിധ തീവണ്ടികളിലായി ഇതുവരെ റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത് 37,000 ബയോ ടോയ്‌ലറ്റുകളാണ്. അടുത്ത മൂന്നുവർഷം കൊണ്ട് 55,000 കോച്ചുകളിലായി 1.40 ലക്ഷം ബയോ ടോയ്‌ലറ്റുകൾ കൂടി ഏർപ്പെടുത്താനാണ് റെയിൽവേയുടെ പദ്ധതി. ഇവിടെയാണ് വിനോദിന്റെ കണ്ടെത്തൽ ശ്രദ്ധേയമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP