Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിൽ ഐഐടി ക്യാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരു വർഷത്തിനിടെ ക്യാമ്പസിലെ രണ്ടാമത്തെ മരണം

മുംബൈയിൽ ഐഐടി ക്യാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരു വർഷത്തിനിടെ ക്യാമ്പസിലെ രണ്ടാമത്തെ മരണം

മുംബൈ: ബോംബെ ഐ.ഐ.റ്റി കാമ്പസിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ കെമിക്കൽ എഞ്ചിനീയറിംങ് വിദ്യാർത്ഥിയായ ജിതേഷ് ശർമ(21) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്. മൃതദേഹത്തിനടുത്ത് നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് കാന്പസിലുള്ള ഹോസ്റ്റലിന്റെ ടെറസിലാണ് ജിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്. രോഹ്തക് സ്വദേശിയായ ജിതേഷ് മറ്റൊരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. വിഷാംശമുള്ള എന്തോ വസ്തു ജിതേഷ് കുടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. സോഡിയം അസൈഡിന്റെ ഒരു കുപ്പിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷകളുടെ ഫലത്തെപ്പറ്റി തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും തനിക്ക് നല്ല സ്ഥലത്ത് ജോലി ലഭിക്കില്ലെന്നുമാണ് കത്തിൽ എഴുതിയിരുന്നത്. കുറച്ച് നാളുകളായി മാനസിക സമ്മർദ്ദത്തിലായിരുന്ന ജിതേഷിന് സ്ഥാപനത്തിൽ കൗൺസിലിംഗിന് വിധേയനായിരുന്നതായി വൃത്തങ്ങൾ വ്യക്തമാക്കി.ഏപ്രിൽ 24നും 29നും രണ്ട് പരീക്ഷകൾ ജിതേഷ് എഴുതിയിരുന്നു. യുവാവിന്റെ മാനസിക സംഘർഷങ്ങളെപ്പറ്റി വീട്ടുകാർക്കും അറിവുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ഒരു വർഷത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. 2014 സെപ്റ്റംബറിൽ ഈ കാമ്പസിലെ നാലാം വർഷ വിദ്യാർത്ഥിയായ അനികേത് അംബോർ ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്നും വീണ് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP