Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് വിസമ്മതിച്ച അദ്ധ്യാപകന്റെ മുഖത്ത് വിദ്യാർത്ഥിനി ആസിഡ് ഒഴിച്ചു

വിവാഹത്തിന് വിസമ്മതിച്ച അദ്ധ്യാപകന്റെ മുഖത്ത് വിദ്യാർത്ഥിനി ആസിഡ് ഒഴിച്ചു

ഗുണ്ടൂർ: തന്റെ വിവാഹാഭ്യർഥന നിരസിച്ച അദ്ധ്യാപകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് മുൻ വിദ്യാർത്ഥിനി പക വീട്ടി. ഗുണ്ടൂർ ജില്ലയിലെ നാല്ലപാട് ഗവൺമെന്റ് പോളിടെക്‌നിക്കിലെ അദ്ധ്യാപകനാണ് മുൻവിദ്യാർത്ഥിനിയുടെ ആസിഡ് ആക്രമത്തിൽ പൊള്ളലേറ്റത്.
നിലവിൽ വിശാഖപട്ടണത്ത് ആന്ധ്ര യൂണിവേഴ്‌സിറ്റിയിൽ കണക്കിൽ പിജി കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിനി തന്റെ മുൻ അദ്ധ്യാപകനോടാണ് വിവാഹാഭ്യർഥന നടത്തിയത്. വിവാഹാഭ്യർഥന നിരസിച്ച അദ്ധ്യാപകനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ച സൗജന്യ എന്ന പൂർവ വിദ്യാർത്ഥി അദ്ധ്യാപകന്റെ കോളേജിനു പുറത്ത് കാത്തു നിന്ന് പ്രതികാരം ചെയ്യുകയായിരുന്നു.

തിരിച്ചറിയാതിരിക്കുന്നതിനായി ബുർഖ ധരിച്ചാണ് സൗജന്യ  കോളേജ് ഗേറ്റിൽ അദ്ധ്യാപകനെ കാത്തുനിന്നത്. ഉച്ചഭക്ഷണത്തിന്റെ സമയത്ത് കോളേജിൽ നിന്നു പുറത്തിറങ്ങിയ വെങ്കട്ടരമണയുടെ മുഖത്ത് സൗജന്യ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് വെങ്കട്ടരമണയുടെ മുഖത്തിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ഒഴിക്കുന്നത് തടഞ്ഞപ്പോൾ സൗജന്യയുടെ മുഖത്തും നേരിയ തോതിൽ ആസിഡ് വീണു പൊള്ളിയിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

വെങ്കട്ടരമണ നേരത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന നരസരോപേട്ട് എന്ന കോളേജിൽ ഇയാളുടെ വിദ്യാർത്ഥിയായിരുന്നു സൗജന്യ. അവിടെ വച്ച് പ്രണയത്തിലായ ഇരുവരും അവസാനം വിവാഹംകഴിക്കാൻ തീരുമാനിച്ചെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

എന്നാൽ ബിരുദ പഠനം പൂർത്തിയായ സൗജന്യ ബിരുദാനന്തര ബിരുദ പഠനത്തിനായി വിശാഖപട്ടണത്തു പോകുകയും വെങ്കട്ടരമണ നാല്ലപാടത്ത് ഗവൺമെന്റ് പോളി ടെക്‌നിക്കിൽ അദ്ധ്യാപകനായി എത്തുകയും ചെയ്തു. പിന്നീട് ഇയാൾ സൗജന്യയെ ഒഴിവാക്കി മറ്റൊരു യുവതിയെ കഴിഞ്ഞ വർഷം വിവാഹം ചെയ്തു. തന്നെ ഒഴിവാക്കിയതിന്റെ പക തീർക്കാനായിട്ടാണ് സൗജന്യ വെങ്കട്ടരമണയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP